ജലകുടുംബം
പ്രിയപ്പെട്ട കൂട്ടുകാരെ
പ്രാണവായുപോലെതന്നെ മനുഷ്യനാവശ്യമാണ് ജലമെന്നറിയാമല്ലോ? ഒരാഴ്ചയില്‍ കൂടുതല്‍ ജലമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. ജലത്തിന് വിവിധ അവസ്ഥകളുണ്ട്. ഖരം, ദ്രാവകം, വാതകം എന്നിവയാണവ. ഇവയെക്കുറിച്ച് കൂട്ടുകാര്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കാനുണ്ട്. നാം നിത്യജീവിതത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്ന ജലത്തിന്റെ വിശേഷങ്ങള്‍ വായിക്കാം
ഹൈഡ്രോളജി
ആധുനിക ലോകത്ത് എല്ലാം പഠന വിഷയമാണല്ലോ. ജലത്തെക്കുറിച്ച് പഠിക്കാനും ശാസ്ത്ര ശാഖനിലവിലുണ്ട്. ജലത്തെക്കുറിച്ചുള്ള പഠന ശാഖയാണ് ഹൈഡ്രോളജി. ജലത്തിന്റെ ലഭ്യത, വിതരണം, ചംക്രമണം, രാസ-ഭൗതിക ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഈശാഖയിലെ പഠനവിഷയം
ഗ്ലേഷ്യര്‍
കരയിലൂടെ ഒഴുകി നടക്കുന്ന മഞ്ഞു പാടങ്ങളാണ് ഗ്ലേഷ്യര്‍ അഥവാ ഹിമാനി. ഇവയില്‍ നിറയെ ജലമാണ്. ധ്രുവപ്രദേശങ്ങളിലും പര്‍വതാഗ്രങ്ങളിലും ഇവ കാണപ്പെടുന്നു. അമേരിക്കയിലെ അലാസ്‌കയില്‍ ഇവ ധാരാളമായി കാണപ്പെടുന്നത് കൊണ്ട് അലാസ്‌കയെ ഹിമാനികളുടെ നാടെന്ന് വിളിക്കാറുണ്ട്. ഇന്ത്യയിലെ ഗംഗാ നദിയുടെ ഉത്ഭവം ഗംഗോത്രിയെന്ന ഹിമാനിയില്‍നിന്നാണ്. ഹിമാനികള്‍ തകര്‍ന്നാണ് ഐസ് ബര്‍ഗുകള്‍ രൂപപ്പെടുന്നത്.
ജലമലിനീകരണം
നാം ഇന്നു നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണിത്. ജലം മികച്ചൊരു ലായകമാണ്. അതിനാല്‍ ജലം പല പദാര്‍ഥങ്ങളേയും ലയിപ്പിക്കുന്നു. ഇതുതന്നെ ജലം മലിനമാകാന്‍ കാരണമാകുന്നു. ആധുനിക മനുഷ്യര്‍ രാസവസ്തുക്കളും കീട നാശിനികളും ധാരാളമായി ഉപയോഗിക്കുന്നത് ജല മലിനീകരണ സാധ്യത വര്‍ധിപ്പിക്കുന്നു. ലോകത്ത് ഓരോ വര്‍ഷവും 2.6 കോടി ജനങ്ങള്‍ മലിന ജലം കുടിക്കുന്നതുമൂലമുള്ള രോഗത്താല്‍ മരണമടയുന്നുണ്ട്
നീരാവി
ജലം ചൂടാകുമ്പോള്‍ നീരാവിയുണ്ടാകുമല്ലോ. ചൂടായ ജലത്തേക്കാള്‍ അപകടകരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. അന്തരീക്ഷത്തിലെ നീരാവിയെ ആര്‍ദ്രതയെന്ന് പറയും ആര്‍ദ്രത അളക്കുന്ന ഉപകരണമാണ് ഹൈഗ്രോ മീറ്റര്‍
ഐസ്
ഫ്രിഡ്ജില്‍ ഐസ് ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ?. ജലത്തിന്റെ ഖരരൂപമാണ് ഐസ്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിലാണ് ശുദ്ധജലം ഐസാകുന്നത്. ഈ സമയം ജലത്തിന്റെ വ്യാപ്തം വര്‍ധിക്കുകയും സാന്ദ്രത കുറയുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ ഐസും മഞ്ഞുകട്ടകളും വെള്ളത്തില്‍ പൊങ്ങിക്കിടക്കും
ഘനജലം
പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജന്‍. ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് ഘനജലം. ഹൈഡ്രജന്‍ ഓക്‌സിജനുമായി പ്രവര്‍ത്തിച്ച് ജലമുണ്ടാകുന്നതുപോലെ ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ഓക്‌സിജനുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന ജലം. ആണവ നിലയങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്.
മൃദുജലവും
കഠിനജലവും
ജലത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി മൃദുജലം, കഠിന ജലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. കാല്‍സ്യം, മഗ്നീഷ്യം ലവണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് കഠിന ജലം. ഇവയൊട്ടുമില്ലാത്ത ജലമാണ് മൃദുജലം. കഠിന ജലത്തിലെ ലവണങ്ങളെ നീക്കം ചെയ്താല്‍ മൃദുജലമായി. തീ കെടുത്താനും കൃഷി ആവശ്യങ്ങള്‍ക്കും കുടിക്കാനും മൃദുജലത്തേക്കാള്‍ അനുയോജ്യം കഠിന ജലമാണ് എന്നാല്‍ അലക്കാനും പാത്രം തേക്കാനും മൃദുല ജലമാണ് നല്ലത്.
ജലകാഠിന്യം
ജലകാഠിന്യം രണ്ടു തരത്തിലുണ്ട്. സ്ഥിര കാഠിന്യവും താല്‍ക്കാലിക കാഠിന്യവും. കാല്‍സ്യം ബൈ കാര്‍ബണേറ്റ് അടങ്ങിയ, തിളപ്പിച്ചാല്‍ മാറുന്ന കാഠിന്യമാണ് താല്‍ക്കാലിക കാഠിന്യം. കാല്‍സ്യം ക്ലോറൈഡും സോഡിയം ക്ലോറൈഡും അടങ്ങിയ സോഡിയം കാര്‍ബണേറ്റ് ചേര്‍ത്താല്‍ മാറുന്ന കാഠിന്യമാണ് സ്ഥിര കാഠിന്യവും.
സമുദ്രജലം
ഭൂമിയുടെ ഉപരിതലത്തിലെ 70 ശതമാനവും സമുദ്രജലമാണ്. സമുദ്രജലത്തിലെ ജലം ശുദ്ധീകരിച്ചും കുടി വെള്ളമാക്കി മാറ്റുന്നു. ലവണാംശമില്ലാത്ത ജലമാണ് സാധാരണ ഗതിയില്‍ ശുദ്ധജലമെന്ന പേരില്‍ അറിയപ്പെടുന്നത്.
മണ്‍കൂജയിലെ ജലം
പണ്ട് കേരളത്തിലെ വീടുകളില്‍ മണ്‍ കൂജയിലാണ് ജലം സൂക്ഷിച്ചിരുന്നത്. കൂജയിലെ അതി സൂക്ഷ്മമായ സുഷിരങ്ങളില്‍ കൂടി പുറത്തേക്കു വരുന്ന ജലകണിക ബാഷ്പീകരിക്കുകയും ഇതിനാവശ്യമായ ചൂട് കൂടയില്‍നിന്നു വലിച്ചെടുക്കുകയും ചെയ്യുന്നു. ഫലമോ? മണ്‍കൂജയും അതിനുള്ളിലെ ജലവും തണുക്കുന്നു.
നെല്ലിപ്പലകയും
ജലവും
ജലത്തെ ശുദ്ധീകരിക്കുന്നതില്‍ നെല്ലിമരത്തിന് പ്രത്യേക കഴിവുണ്ട്. നമ്മുടെ പഴമക്കാര്‍ ആ കഴിവു തിരിച്ചറിഞ്ഞിരുന്നതിനാല്‍ കിണറിലെ ജലവുമായി ചേരുന്ന ഭാഗത്ത് നെല്ലിപ്പലക വെക്കാറുണ്ട്. ഇത് പിന്നീട് ഏറ്റവും അടിത്തട്ടില്‍ എന്നര്‍ത്ഥത്തില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങിയ പ്രയോഗങ്ങളായി മാറി.
ജലം ഒരു
ന്യൂട്രലാണ്
ജലത്തിന് അസിഡിക്കോ ബേസിക്കോ ആയ സ്വഭാവ ഘടന ഇല്ല. പുതിയ പേരുകള്‍ കേട്ട് കൂട്ടുകാര്‍ ഞെട്ടേണ്ട. ആസിഡിന്റെ അല്ലെങ്കില്‍ അംമ്ലത്തിന്റെ സ്വഭാവമുള്ളതാണ് അസിഡിക്ക്. ക്ഷാര സ്വഭാവമുള്ളവയാണ് ബേസിക്ക്. ജലം രാസപരമായി നിര്‍വീര്യലായകമാണ്. അതായത് മുകളില്‍ പറഞ്ഞ രണ്ടു പേരുടേയും സ്വഭാവമില്ലാത്തത്. ജലസ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് പി.എച്ച് മൂല്യത്തെ നിര്‍വചിച്ചിട്ടുള്ളത്
പി.എച്ച് മൂല്യം
പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍ എന്നാണ് പി.എച്ച് മൂല്യത്തിന്റെ പൂര്‍ണരൂപം. ലായനികളിലടങ്ങിയിരിക്കുന്ന അമ്ലഗുണവും (ആസിഡ്) ക്ഷാരഗുണവും(ബേസിക്) കണ്ടെത്തുന്നതിന് ഈ രീതി ഉപയോഗിക്കുന്നു. ബേസുകളില്‍ ജലത്തില്‍ ലയിക്കുന്നവയാണ് ആല്‍ക്കലികള്‍. ജലത്തിന്റെ പി.എച്ച് മൂല്യം 7 ആണ്. ഏഴില്‍ താഴെയുള്ളവ ആസിഡായും 7 ല്‍ കൂടുതലുള്ളവ ആല്‍ക്കലിയായും നിശ്ചയിച്ചിരിക്കുന്നു. ആസിഡുകള്‍ക്ക് പൊതുവേ പുളി രുചിയും ആല്‍ക്കലിക്ക് ചവര്‍പ്പ് രുചിയുമായിരിക്കും. രണ്ടുമല്ലാത്തവ നിര്‍വീര്യം(ന്യൂട്രല്‍).
പി.എച്ച്.ലായനിയും പേപ്പറും കണ്ടെത്താനുപയോഗിക്കാം.
ബോക്‌സ്
ഇതാ ചില പി.എച്ച് മൂല്യം
കടല്‍വെള്ളം 8
നാരങ്ങാവെള്ളം 4.5
ചായ 5.5
പാല്‍ 6.5
ജലത്തിന്റെ രസതന്ത്രം
ജലമെന്നാല്‍ രാസപരമായി ഒരു ഓക്‌സിജന്‍ ആറ്റവും രണ്ട് ഹൈഡ്രജന്‍ ആറ്റവും ചേര്‍ന്നതാണ്.
രാസവാക്യം വ20 ഈ അനുപാതം കണ്ടെത്തിയത് കാവന്‍ഡിഷ് എന്ന ശാസ്ത്രജ്ഞനാണ്.
ശരീരത്തിനു
ജലം വേണം
നമ്മുടെ ശരീരത്തിന് എപ്പോഴും ജലം വേണം. ജലമില്ലെങ്കില്‍ കണ്ണീര്‍ ഗ്രന്ഥി, കിഡ്‌നി,ഉമിനീര്‍ ഗ്രന്ഥി വിയര്‍പ്പു ഗ്രന്ഥി എന്നിവയുടെ താളം തെറ്റും. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനം കുറയുമ്പോള്‍ തന്നെ ശരീരം സിഗ്നല്‍ തരും. അതാണ് ദാഹം
നാഗരികത
ജലസാന്നിധ്യമുള്ള ഭാഗത്താണ് നാഗരിഗത രൂപം കൊണ്ടതെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടില്ലേ. ആദ്യാല മനുഷ്യര്‍ നദീതീരങ്ങളിലായിരുന്നു കൃഷിയും ജീവിതവും ആരംഭിച്ചത്.
കൃത്രിമ മഴ
സൂര്യതാപമേറ്റ് നീരാവിയായിമാറുന്ന ജലംതണുത്തുറഞ്ഞാണ് മഴയാകുന്നത്. മഴമേഘം ഘനീഭവിക്കുന്നില്ലെങ്കിലോ, മഴമേഘങ്ങളില്‍ സില്‍വര്‍ അയൊഡൈഡ് പോലുള്ള കൃത്രിമ പദാര്‍ഥങ്ങള്‍ വിതറി മഴപെയ്യിക്കുന്ന രീതിയുണ്ട്. മഴമേഘങ്ങളില്ലെങ്കില്‍ വായുവിനെ കാല്‍സ്യം ക്ലോറൈഡ്, കാല്‍സ്യം കാര്‍ബൈഡ് പോലുള്ള പദാര്‍ഥങ്ങളുപയോഗിച്ച് തണുപ്പിച്ച് മഴമേഘങ്ങലാക്കുന്ന രീതിയുമുണ്ട്.
ജലചക്രം
ഭൂമിയുടെ ആദ്യകാലത്തുണ്ടായ ജലത്തിന്റെ ഒരു ശതമാനം പോലും ഇപ്പോഴും കുറഞ്ഞിട്ടില്ല പകരം അവ വിവിധ അവസ്ഥകളും സ്ഥലങ്ങളുംസ്വീകരിക്കുന്നുവെന്ന് മാത്രം.
വെള്ളം വേണ്ടാത്ത ജീവി
ലോകത്തുള്ള ജീവികള്‍ കുടി വെള്ളത്തിനായി കഷ്ടപ്പെടുമ്പോള്‍ മാസങ്ങളോളം വെള്ളം കുടിക്കാതെ ജീവിക്കാന്‍ കഴിയുന്ന മൃഗത്തിന്റെ കാര്യം വിചിത്രംതന്നെ. ഒട്ടകത്തിനും ജിറാഫിനും ചിലപ്പോള്‍ മാസങ്ങളോളം വെള്ളം കുടിക്കാതിരിക്കാനാകും. എന്നാല്‍ അമേരിക്കയുടെ തെക്ക്് പടിഞ്ഞാറ് ഭാഗത്ത് കാണുന്ന കങ്കാരു എലി ജീവിതത്തില്‍ ഒരിക്കലും വെള്ളം കുടിക്കാത്തയാളാണ്
നീണ്ട
കാത്തിരിപ്പ്
സമുദ്രജലത്തുള്ളി ബാഷ്പീകരണത്തിന് വിധേയമായി നിരാവിയായി മാറാറുണ്ടല്ലോ. ഇത് ഉപരിതലത്തിലെ ജലത്തിന്റെ കാര്യമാണ് എന്നാല്‍ സമുദ്രത്തിലെ അടിത്തട്ടിലെ ജലത്തുള്ളിക്ക് ഏകദേശം ആയിത്തെണ്ണൂറ് തൊട്ട് രണ്ടായിരം വര്‍ഷമെങ്കിലും വേണം ബാഷ്പീകരണത്തിന് വിധേയമാകാന്‍. ഇനി ഇങ്ങനെ അന്തരീക്ഷത്തിലെത്തിയ നീരാവി രണ്ടാഴ്ചയോളം അന്തരീക്ഷത്തില്‍ താമസിച്ചാണ് മഴയാകുന്നത് ഇതില്‍ ചില ജലത്തുള്ളികള്‍ ആയിരം വര്‍ഷത്തോളം മണ്ണില്‍ കുടുങ്ങി നിന്നെന്നു വരും.
യാത്രാമാര്‍ഗം
ആദ്യത്തെ യാത്രാമാര്‍ഗമാണ് ജലം. ജലയാത്രയിലൂടെയാണ് മനുഷ്യന്‍ ലോകത്തെ ഒട്ടുമിക്ക പ്രദേശങ്ങളും കണ്ടെത്തിയതും കുടിയേറ്റം നടത്തിയതും.
ജലശേഖരണം
ഭൂമിയുടെ അടിത്തട്ടില്‍ ജലത്തിന്റെ വന്‍ ശേഖരം ഇപ്പോഴുമുണ്ട്. മരുഭൂമിയുടെ അടിത്തട്ടില്‍ പോലും നിരവധി ചതുരശ്ര കിലോമീറ്ററില്‍ ജലമടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഭൂഗര്‍ഗ അറയില്‍നിന്ന് ലഭിക്കുന്ന ജലം പൂര്‍ണമായും ശുദ്ധമൊന്നുമല്ല. പലപ്പോഴും അവയില്‍ മാലിന്യം കലര്‍ന്നിരിക്കും. അമിതമായുള്ള ഭൂഗര്‍ഭ ജലമൂറ്റ് വരുംകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ കടുത്ത ജല ക്ഷാമത്തിന് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്
ബോക്‌സ്
ജലവിതരണം
ജലാശയങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജലത്തെ ശുദ്ധീകരിക്കാന്‍ നിരവധി വിദ്യകളുണ്ട്
സ്‌ക്രീനിങ്
ഖരമാലിന്യങ്ങളെ അരിച്ചുമാറ്റുന്ന ഘട്ടമാണിത്
സ്‌റ്റോറേജ്
ജല സംഭരിണിയില്‍ കെട്ടി നിര്‍ത്തി മാലിന്യങ്ങള്‍ അടിയിക്കുന്ന ഘട്ടമാണിത്.
കൊയാഗുലേഷന്‍
സ്റ്റോറേജിന്‌ശേഷവും അടിയാത്ത മാലിന്യങ്ങളെ ചില രാസവസ്തുക്കള്‍ ചേര്‍ത്ത് കട്ടപിടിപ്പിക്കലാണിത്.
എയ്‌റേഷന്‍
ജലത്തിലെ ഓക്‌സിജന്റെ അളവ് നിലനിര്‍ത്താനായി റിസര്‍വോയറില്‍നിന്നു മറ്റൊരു സംഭരണിയിലേക്ക് മാറ്റുന്ന വിദ്യയാണിത്.
ഫില്‍ട്രേഷന്‍
ഇനി ജലത്തെവിവിധ അരിപ്പകളുപയോഗിച്ചുള്ളഅരിച്ചുമാറ്റലാണിത് കല്ല് മണ്ണ് മണല്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കുന്നു.
സ്റ്റെറിലേസേഷന്‍
ജലത്തില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാനായി ക്ലോറിന്‍ കടത്തി വിടുന്ന ഘട്ടമാണിത്. ആക്റ്റിവേറ്റഡ് കാര്‍ബണുപയോഗിച്ചുള്ള രുചി മണവ്യത്യാസങ്ങള്‍ ശരിയാക്കുന്ന രീതിയാണ് അടുത്തത്. ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു വന്നാണ് കുടിവെള്ളംപൈപ്പിലൂടെ വിതരണം ചെയ്യുന്നത്
ജല ശുദ്ധീകരണം
ജല ശുദ്ധീകരണത്തിനായി നമ്മുടെ നാട്ടിലുപയോഗിക്കുന്നൊരു പാരമ്പര്യ വിദ്യയുണ്ട്. ചരല്‍, മണല്‍, കരിക്കട്ട എന്നിവ നിറച്ച പാത്രങ്ങളിലൂടെ വെള്ളത്തെ കടത്തി വിടും ഇങ്ങനെ കടത്തിവിടുന്ന ജലം അടിത്തട്ടിലെത്തുമ്പോഴേക്കും ശുദ്ധജലമായിട്ടുണ്ടാകും.
..........................
വെള്ളിപ്പാത്രത്തിലെ
ജലം
പുരാതനകാലത്ത് രാജസദസിലും സമ്പന്ന കുടുബങ്ങളിലും വെള്ളിപ്പാത്രത്തിലായിരുന്നു ജലം കുടിച്ചിരുന്നത്. വെള്ളിപ്പാത്രം നല്ലൊരു അണു നാശിനിയാണ്
ശുദ്ധജലം
ശുദ്ധജലത്തിന്റെ മുഖ്യ ഉറവിടം മഴയാണ്. മഴജലം കഴിഞ്ഞേ മറ്റു ശുദ്ധജലസ്‌ത്രോതസുകളുള്ളൂ
ജലത്തിന്റെ അളവ്
ഭൂമിയിലെ ജലത്തിന്റെ അളവും ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുണ്ട്. 1400 ദശലക്ഷം ക്യൂബിക് കിലോ മീറ്ററാണിത്.
കേരളത്തിലെ
മഴക്കാലം
ഇടവപ്പാതിയും തുലാ വര്‍ഷവുമാണ് കേരളത്തിലെ മുഖ്യമഴക്കാലം.
ഇടവപ്പാതി
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലമാണിത്
ഇടവമാസപ്പാതി (ജൂണ്‍) മുതല്‍ സെപ്റ്റംബര്‍ വരെയാണ്
തുലാവര്‍ഷം
ഒക്ടോബര്‍ മാസങ്ങളില്‍ ഇടിയോടെ പെയ്യുന്ന വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലമാണ് തുലാ വര്‍ഷം. വൈകുന്നേരമാണ് സാധാരണ ഗതിയില്‍ മഴ പെയ്യുക
ഡിസ്റ്റില്‍ഡ് വാട്ടര്‍
വാഹനങ്ങളിലെ ബാറ്ററികളിലും ആശുപത്രികളിലും ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിക്കാറുണ്ട്. വെള്ളത്തെ തിളപ്പിച്ചാല്‍ ലഭ്യമാകുന്ന നീരാവിയെ
ശേഖരിച്ചാണ്(സ്വേദനം)ഇവ തയ്യാറാക്കുക. മാലിന്യങ്ങള്‍ വിമുക്തമായ ജലമാണ് ഡിസ്റ്റില്‍ഡ് വാട്ടര്‍.
തിളനിലയും
ഖരനിലയും
ജലത്തിന്റെ തിളനില 100 ഡിഗ്രി സെല്‍ഷ്യസാണ് ഖര നിലയാവട്ടെ 0 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനം തിളനിലയെ സ്വാധിനിക്കുന്നുണ്ട്. മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റംകൊണ്ട് തൊണ്ണൂറ് ഡിഗ്രിയിലും ജലം തിളക്കാമെന്ന് സാരം.
വിശിഷ്ട
താപധാരിത
നമ്മുടെ ശരീര താപനില നിലനിര്‍ത്തുന്നതില്‍ ജലത്തിനുള്ള പങ്ക് വളരെ വലുതാണ്. ജലത്തിന്റെ വിശിഷ്ടതാപധാരിത എന്ന പ്രത്യേകതയാണ് ഇവിടെ ശരീരത്തിന് ഗുണകരമാകുന്നത്. ഒരു കിലോഗ്രാം പദാര്‍ഥത്തിന്റെ താപ നില ഒരു ഡിഗ്രി വര്‍ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവാണ് വിശിഷ്ടതാപധാരിത എന്നു പറയുന്നത്. മറ്റുള്ള വസ്തുക്കളെ അപേക്ഷിച്ച് ജലത്തിന്റെ വിശിഷ്ടതാപധാരിത വര്‍ധിപ്പിക്കാന്‍ വളരെയധികം താപം ആവശ്യമാണ്.
അമേരിക്കക്കാര്‍
മുന്നില്‍
ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് ഒരു ദിവസം ജീവിക്കാന്‍ 950 ലിറ്റര്‍ ജലം വേണമെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."