'പങ്കാളിത്ത പെന്‍ഷന്‍: ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം'
മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ വ്യവസ്ഥ ബാധകമായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വിസിലിരിക്കെ മരണപ്പെട്ടാല്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിതര്‍ക്കു ജോലി ലഭിക്കുന്നതുവരെ മരണപ്പെട്ട ജീവനക്കാരന്റെ അവസാനം വാങ്ങിയ ശമ്പളത്തിനു തുല്യമായ തുക ആശ്വാസ ധനസഹായമായി അനുവദിക്കണമെന്നുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിച്ച സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഇ.യു ജില്ലാ കമ്മിറ്റി.
ആശ്വാസ ധനസഹായം 30 ശതമാനം മാത്രമായി വെട്ടിക്കുറക്കാനും അനുവദിച്ച തുക മരണപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കളില്‍നിന്നു തിരിച്ചു പിടിക്കുവാനുമുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിവില്‍സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനവും നടത്തി.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. വി.പി സമീര്‍, ഹമീദ് കുന്നുമ്മല്‍, എന്‍.കെ അഹമ്മദ്, സി.പി റിയാസ്, പി.അഷ്‌റഫ്, വി.പി അബ്ദുല്‍ സമദ്, കെ. അബ്ദുല്‍ റസാഖ്, മുഹമ്മദ് സയ്യിദ് അരിമ്പ്ര, സി. ഷരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."