നഗരത്തെ വൃത്തിയായി സൂക്ഷിച്ചവര്‍ക്ക് ആദരം
കോഴിക്കോട്: കഴിഞ്ഞ നാല്പതു വര്‍ഷമായി നഗരത്തെ വൃത്തിയാക്കി സൂക്ഷിച്ച മൂന്നുപേരെ ആദരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന് ട്രസ്റ്റാണ് വേറിട്ടുള്ള ആദരിക്കല്‍ ചടങ്ങ് നടത്തിയത്. കോര്പ്പറേഷന് കോളനിയിലെ താമസക്കാരനായ എ.രജീന്ദ്രന്‍, കണ്ണഞ്ചേരി ശ്രീശൈലത്തില്‍ ടി.വി ബാബു, മലാപ്പറമ്പ് നങ്ങാറിയില്‍ കെ.സുന്ദരന്‍ എന്നിവരാണ് ശുചീകരണ മേഖലയിലെ സേവനത്തിന് പുരസ്കാരത്തിന് അര്‍ഹരായത്.
രജീന്ദ്രന്‍ 40വര്‍ഷമായി കോര്‍പ്പറേഷന്റെ കീഴില്‍ ശുചീകരണത്തൊഴിലാളിയാണ്. 39 വര്‍ഷമായി ടി.വി ബാബുവും 30 വര്‍ഷമായി സുന്ദരനും ഈ മേഖലയില്‍ തൊഴിലെടുക്കുന്നു.
40 വര്‍ഷം മുമ്പത്തെ കോഴിക്കോടില്‍ നിന്നും നഗരം ഒരുപാട് മാറിപ്പോയെന്ന് രജീന്ദ്രന്‍. അക്കാലത്ത് കക്കൂസ് മാലിന്യം വരെ എടുക്കേണ്ടിയിരുന്നു. ഇന്ന് കാലം മാറി കക്കൂസ് മാലിന്യത്തിന് പകരം പ്ലാസ്റ്റിക്കുകള്‍ സ്ഥാനം പിടിച്ചു. ആറുരൂപയില്‍ നിന്ന് ഇപ്പോള്‍ 1000 രൂപവരെയായി കൂലി. ജോലിയില്‍ ഞങ്ങള്‍ സംതൃപ്തരാണ്.
പക്ഷെ മാലിന്യങ്ങള്‍ വീട്ടില്‍ നിന്നും ഫ്ളാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുന്നത് മാറാതെ ശുചീകരണത്തൊഴിലാളികളെക്കൊണ്ടുമാത്രം നഗരം വൃത്തിയായി സൂക്ഷിക്കുക പ്രയാസമാണെന്ന് മൂവരും പറഞ്ഞു. ചടങ്ങില്‍ ഗാന്ധി പീസ് ഫൗണ്ടേഷന് ട്രസ്റ്റ് പ്രസിഡന്റ് സി.കൃഷ്ണന് മൂസ്സ് അധ്യക്ഷനായി. ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ഉദ്ഘാടനം ചെയ്തു. വി.കെ ബാലകൃഷ്ണന് നായര്‍, പി. ശിവാനന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."