പയ്യന്നൂരില്‍ ഓവുചാല്‍ പുനര്‍നിര്‍മാണം തുടങ്ങി
പയ്യന്നൂര്‍: നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടമെന്ന നിലയില്‍ നാരങ്ങാത്തോട് മുതല്‍ പുതിയ സ്റ്റാന്‍ഡ് വരെയുള്ള ഓവുചാല്‍ പുനര്‍ നിര്‍മാണം ആരംഭിച്ചു. ഇതു പൂര്‍ത്തിയാകുന്നതോടെ ടാറിങ് പ്രവൃത്തിയും ആരംഭിക്കും. സെന്‍ട്രല്‍ ബസാറിലെ കരിഞ്ചാമുണ്ടി അറ മുതല്‍ റെയില്‍വേ മേല്‍പ്പാലം വരെ മെക്കാഡം ടാറിങ്ങ് നടത്തി നവീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം തീര്‍ത്തും ദുഷ്കരമായ നിലയിലായതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. നാരങ്ങാത്തോട് മുതല്‍ പഴയ ബസ്റ്റാന്‍ഡ് വരെ റോഡിന്റെ തെക്കു ഭാഗത്തും നാരങ്ങാത്തോട് മുതല്‍ പുതിയ സ്റ്റാന്‍ഡ് വരെ റോഡിന്റെ വടക്കുഭാഗത്തെയും ഓവുചാലുകളുടെ നവീകരണമാണ് പദ്ധതിയിലുള്ളത്. ഇതില്‍ തെക്കുഭാഗത്തെ പ്രവൃത്തിയാണ് ആരംഭിച്ചത്. താഴെയും രണ്ട് വശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് പുതിയ സ്ലാബുകള്‍ നിരത്തി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്തിന്റെ ലക്ഷ്യം. രണ്ട് മാസത്തിനുള്ളില്‍ റോഡ് ടാറിങ് അടക്കം പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."