മണല്‍വാരല്‍ പുനരാരംഭിക്കണം: ഐ.എന്‍.ടി.യു.സി
മുവാറ്റുപുഴ: നിര്‍മാണ മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന മണല്‍വാരല്‍ നിരോധനം പിന്‍വലിക്കണമെന്ന് ഐ.എന്‍.ടി.യു.സി മുവാറ്റുപുഴ റീജിയണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി മണല്‍വാരലിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പരിസ്ഥിതി അഘാത പഠനറിപ്പോര്‍ട്ടിന്റെ പേര് പറഞ്ഞ് മണല്‍വാരല്‍ നിരോധനത്തെ തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. തൊഴിലാളി കുടുംബങ്ങള്‍ക്കു സൗജന്യറേഷന് അനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എം ഏലിയാസ് യോഗം ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.പി. എല്‍ദോസ്, പി.വി. കൃഷ്ണന് നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.പി. ബേബി, അസീസ് പാണ്ട്യാരപ്പിള്ളില്, കെ.പി.ജോയി, ലിസി സാബു, മിനി എല്‍ദോസ്, കെ.ജി. രാധാകൃഷ്ണന്, സി.എ. ബാബു, വിജയന് മരുതൂര്‍, ബിജു പുളിക്കന്‍, സിബി ആവോലില്, നൗഷാദ് ഇലഞ്ഞായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."