HOME
DETAILS
MAL
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന്
backup
October 04 2016 | 02:10 AM
കോതമംഗലം: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ടെന്നും ജൈവ കൃഷി വ്യാപിപ്പിക്കാന്‍ ജനകീയ കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനല്‍.
എന്റെ നാട് പദ്ധതി നടപ്പാക്കി വരുന്ന ജൈവമിത്രം പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിയിരുന്നു അവര്‍. നഗരസഭയിലെ 31 ജവാര്ഡുകളിലും നടപ്പാക്കുന്ന ജൈവമിത്രം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള ജനകീയ കൂട്ടായ്മകള്‍ക്ക് സൗജന്യമായി വിത്തും വളവും ലഭ്യമാക്കുന്നതാണ് പദ്ധതി. ചെയര്മാന് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.എം കുര്യാക്കോസ്, ബിജി ഷിബു, പി പ്രകാശ്, എം.എസ് ശശിധരന്, ജോസ് കവളംമാക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."