HOME
DETAILS
MAL
റേഷന്‍ ഡീലേഴ്സ് കൂട്ടധര്‍ണ നടത്തി
backup
October 04 2016 | 02:10 AM
ആലുവ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആലുവ താലൂക്ക് സപ്ലൈ ഓഫിസിനു മുനില്‍ കൂട്ടധര്‍ണ നടത്തി.
അസോസിയേഷന് താലൂക്ക് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് എം.ഇ പരീത് അധ്യക്ഷത വഹിച്ചു. എ.വി പൗലോസ്, സെബാസ്റ്റ്യന്‍ ,എം.ഒ ബേബി എന്നിവര്‍ സംസാരിച്ചു. റേഷന്‍ വ്യാപരികളുടെ ന്യായമായ വേതനം ഉറപ്പുവരുത്തുക, പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുക, ആളോഹരി ഭക്ഷ്യ സാധനങ്ങള്‍ അളവിലും തൂക്കത്തിലും ഉറപ്പു വരുത്തുക, കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക എന്നീവശ്യങ്ങള് ഉന്നയിച്ചു കൊണ്ടാണു സംസ്ഥാന വ്യാപകമായി താലൂക്ക് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."