കാന്തല്ലൂരില്‍ വെളുത്തുള്ളി ഉല്‍പ്പാദനത്തില്‍ വന്‍ കുറവ്
മറയൂര്‍: കാന്തല്ലൂരിലെ വെളുത്തുള്ളി കര്‍ഷകര്‍ക്ക് കണ്ണീര്‍ വിളവ്. ഇത്തവണ വിളവ് കുറഞ്ഞതാണ് കാന്തല്ലൂരിലെ വെളുത്തുള്ളി കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
വിളവെടുപ്പ് ആരംഭിച്ച പുത്തൂര്‍ നാരാച്ചി, കൊളച്ചിവയല്‍ എന്നിവടങ്ങളില്‍ പകുതിയിലധികം കുറവാണ് വന്നിട്ടുള്ളത്. വലിപ്പക്കുറവുള്ള ചെറിയ ഉള്ളികളാണ് ലഭിച്ചു വരുന്നത്. ശരാശരി ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും 25 ക്വിന്റല്‍ മുതല്‍ നാല്‍പത് വരെയാണ് മുന്‍കാലങ്ങളില്‍ വിളവ് ലഭിച്ചിരുന്നത്. ശരാശരി 8 മുതല്‍ 12 അല്ലികള്‍ വരെ കാണാറുമുï്. എന്നാല്‍ ഇപ്പോള്‍ മൂന്ന് അല്ലിമുതല്‍ 6 അല്ലികള്‍ വരെ മാത്രമാണ് ലഭിക്കുന്നത്.
കച്ചവടക്കാര്‍ വിലയിടിക്കാനാണ് സാധ്യത. ഇന്‍ഹേലിയം ഗാര്‍ലിക്ക്, റെഡ് ഇന്‍ഹേലിയം ഗാര്‍ലിക്ക് എന്നിവയാണ് കാന്തല്ലൂരില്‍ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളി ഇനങ്ങള്‍. ഇവയെ മേട്ടുപാളയം പൂï്, സിംഗപ്പൂര്‍ പൂï് എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഗുണ നിലവാരം കൂടിയ മേട്ടുപാളയം( ഇന്‍ഹേലിയം ഗാര്‍ലിക്ക്) കൃഷി ചെയ്തവര്‍ക്കാണ് മോശം വിളവ് ലഭിച്ചിരിക്കുന്നത്. സിംഗപ്പുര്‍ ഇനത്തിന് ശരാശരി വില ലഭിച്ചുവരുന്നുï്.
സീസണില്‍ വെളുത്തുള്ളിക്ക് ഏറ്റവും മികച്ച വിലയായ 100 മുതല്‍ 150 രൂപവരെയാണ് ലഭിച്ചു വന്നിരന്നത്.
കാന്തല്ലൂരില്‍ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വെളുത്തുള്ളിക്ക് മറ്റു പ്രദേശങ്ങളില്‍ വിളയുന്നതിനേക്കാള്‍ തൈലത്തിന്റെ അളവ് കുടുതലാണ.് ഇതിനാല്‍ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റില്‍ പോലും മികച്ച വില ലഭിക്കാറുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."