വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത.പൊലിസ് അന്വേഷണം തുടങ്ങി.
വട്ടിയൂര്‍ക്കാവ് പി.ടി.പി നഗര്‍ സ്വദേശി രാധാമണി (65) യെ ആണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീടിന്റെ ടെറസ്സിലെ വാട്ടര്‍ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ ഇവര്‍ വീട്ടിലുണ്ടായിരുന്നുവെന്നും അതിനു
ശേഷമുള്ള ഒരുമണിക്കൂറിനുള്ളില്‍ ഇവരെ കാണാതായി എന്നുമാണ് മകന് പറയുന്നത്. വീടിന്റെ ടെറസ്സില്‍ സ്ഥാപിച്ചിരുന്ന 500 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ടാങ്കിനുള്ളിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മകനും മരുമകളുമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് പുറത്തുപോയിരുന്നു. രാധാമണിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വാട്ടര്‍ടാങ്കിനുള്ളില്‍ മരിച്ചനിലയില്‍ കാണുന്നത്. ടാങ്കിനുള്ളിലേക്ക് ഇറങ്ങുക പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഇവര്‍ എങ്ങനെ വാട്ടര്‍ടാങ്കിനുള്ളില്‍ എത്തിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വട്ടിയൂര്‍ക്കാവ് പൊലിസ് അറിയിച്ചു.
ടാങ്കിനുള്ളില്‍ നിറയെ വെള്ളമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടാങ്കിനുള്ളിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ കയറിയതാകാന്‍ വഴിയില്ലെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."