HOME
DETAILS

സുള്ള്യയിലെ കൊലപാതകം: ഏഴു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

  
backup
October 04 2016 | 07:10 AM

%e0%b4%b8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%8f%e0%b4%b4

മംഗളൂരു: സുള്ള്യയിലെ കോണ്‍ഗ്രസ് മൈനോറിറ്റി വിങ് യൂണിറ്റ് പ്രസിഡന്റ് ഇസ്മായിലിനെ കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴു പേരെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കുലൈമനയിലെ മുന്ന എന്ന അബ്ദുല്‍ റഷീദ് (32), കൃഷ്ണപുരയിലെ അബ്ബാസ് (32), വാടക കൊലയാളിയായ കെഡിലയിലെ എ.കെ ഉമര്‍ ഫാറൂഖ് (32), റഹ്മാന്‍ ബെള്ളാരെ, യാക്കൂബ് ബിജയ്, ഫാറൂഖ് ബെള്ളാരെ, സുഹൈല്‍ നന്താവര എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് പ്രതികള്‍ ഉപയോഗിച്ച കെ.എ 19 എം.ബി 3068 നമ്പര്‍ റിറ്റ്‌സ് കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

ഭൂമി ഇടപാടിലുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായതായി പൊലിസ് പറയുന്നു. കൊലപാതക സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണം പൊലിസ് നടത്തിയതോടെയാണ് പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ പൊലിസിനു സഹായകരമായത്. സുള്ള്യ താലൂക്ക് പഞ്ചായത്ത് മുന്‍ മെംബറും കോണ്‍ഗ്രസ് നേതാവുമായ വാഹിദയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ഇസ്മായില്‍. മംഗളൂരു പൊലിസ് ചീഫ് ഗുലാബ് റാവു ബുറാസെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്ത വിവരം പുറത്തു വിട്ടത്.

കഴിഞ്ഞ മാസം 23 നാണ് ഇസ്മായിലിനെ കൊലയാളികള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞു കാറില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഇസ്മായിലിനെ പിന്തുടര്‍ന്നെത്തിയെ സംഘം സുള്ള്യയിലെ ഐവര്‍നാട്ടില്‍ നാട്ടില്‍ വച്ചാണ് വാഹനം തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago