വെള്ളം കുടിക്കാനായി അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് ബാലനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു
ഫിറോസ്പൂര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യന്‍ സൈന്യം തിരിച്ചേല്‍പ്പിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം നടന്നത്. 12 വയസ്സുകാരന് മുഹമ്മദ് തന്‍വീറിനെയാണ് സൈന്യം തിരിച്ചേല്‍പ്പിച്ചത്. കന്നുകാലികളേയും കൊണ്ട് എത്തിയ ബാലന് ഇന്ത്യന്‍ മേഖലയില്‍ ഒരു കിണറു കണ്ട് വെള്ളം കുടിക്കാനായി അതിര്‍ത്തി കടക്കുകയായിരുന്നു.
ബി.എസ്.എഫിന്റെ കണ്ണില്‍ പെട്ട കുട്ടിയെ പിന്നീട് പാക് റേഞ്ചേഴ്സിനു കൈമാറുകയായിരുന്നു. പാകിസ്താനിലെ കസൂര്‍ ജില്ലയിലെ ധരി സ്വദേശിയാണ് തന്‍വീര്‍.
ഉറിയിലെ ഭീകരാക്രമണത്തിനും തിരിച്ചടിക്കും ശേഷം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യന്‍ സൈനികനായ ചന്ദുലാല്‍ ചവാനെ പാകിസ്താന് ഇതുവരെ വിട്ടുനല്കിയിട്ടില്ല. ചന്ദുലാലിനെ യുദ്ധകുറ്റവാളിയാക്കാനാണ് പാകിസ്താന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. സൈനികനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."