കാവേരി: 2000 ഘനഅടി വെള്ളം ആറ് ദിവസത്തേക്ക് തമിഴ്നാടിന് വിട്ടുനല്‍കും
ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് പ്രതിദിനം 2000 ഘനഅടി വെള്ളം തമിഴ്നാടിന് നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രിംകോടതി. ഈ മാസം 7 മുതല്‍ 18 വരെ വെള്ളം നല്‍കാനാണ് തീരുമാനം. കോടതി നിര്‍ദ്ദേശം കര്‍ണാടക അംഗീകരിച്ചു. നേരത്തെ 6000 ഘനഅടി വെള്ളം വിട്ടുനല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക ഇന്നലെയോടെ തീരുമാനിച്ചിരുന്നു . കൃഷി ആവശ്യത്തിനും കുടിവെള്ളം വിട്ടുനല്‍കാനുള്ള പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ തീരുമാനം. കുടിക്കാനാവശ്യമായ വെള്ളം മാത്രമെ നല്‍കൂ എന്ന് നേരത്തെ അവതരിപ്പിച്ച പ്രമേയം റദ്ദാക്കിയാണ് പുതിയ തീരുമാനം
അതേസമയം കഴിഞ്ഞ രണ്ടു തവണയും തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രിംകോടതി ഉത്തരവ് കര്‍ണാടക തള്ളിയിരുന്നു. വെള്ളം നല്‍കില്ലെന്ന കര്‍ണാടകയുടെ നിലപാടിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."