HOME
DETAILS

ജാമിഅ: നൂരിയ്യ ഈസ്റ്റ് സോണ്‍ കലോത്സവം 29ന് ഗൂഡല്ലൂരില്‍

  
backup
October 04 2016 | 18:10 PM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%88%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8b

ഗൂഡല്ലൂര്‍: ജാമിഅ: നൂരിയ്യ ഇസ്റ്റ്‌സോണ്‍ കലോത്സവം ഈമാസം 29ന് ഗൂഡല്ലൂര്‍ ജി.ടി.എം.ഒ കാമ്പസില്‍ നടക്കും. 65 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍ സെക്കന്‍ഡറി, ജൂനിയര്‍ ഹയര്‍സെക്കന്‍ഡറി, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
അല്‍ ഹസനാത്ത് മാമ്പുഴ, നജാത്ത് ശരീഅത്ത് കോളജ് കരുവാരക്കുണ്ട്, മര്‍ക്കസുല്‍ ഉലും നിലമ്പൂര്‍, ജി.ടി.എം.ഒ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ അറബിക് കോളജ് ഗൂഡല്ലൂര്‍, പരിയങ്ങാട് ശരീഅ: കോളജ് പരിയങ്ങാട്, അല്‍ ഫാറൂഖ് ജൂനിയര്‍ കോളജ് ഒറവമ്പുറം, ദാറുല്‍ ഹികം ശരീഅ: കോളജ് ചെമ്മാണിയോട്,  ശരീഅ: കോളജ് ചെറുകോട്, ദാറുല്‍ ഉലൂം അറബിക് കോളജ് സുല്‍ത്താന്‍ ബത്തേരി, ഇമാം ഗസ്സാലി അക്കാദമി കൂളിവയല്‍, ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജ് വാരാമ്പറ്റ എന്നീ ജൂനിയര്‍ കോളജുകളിലെ മുന്നൂറോളം കലാപ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."