HOME
DETAILS

മട്ടാഞ്ചേരിയില്‍ നവരാത്രി ആഘോഷത്തിന് വിപുലമായ ഒരുക്കം

  
backup
October 04, 2016 | 6:54 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d


മട്ടാഞ്ചേരി: വൈവിധ്യതയുടെ സവിശേഷതയുമായി വാണിജ്യനഗരിയിലെ നവരാത്രി ആഘോഷം ശ്രദ്ധേയമാകുന്നു.
ഭാരതത്തിന്റെ ചെറു രൂപമെന്നറിയപ്പെടുന്ന വാണിജ്യ പൈതൃക നഗരിയായ മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി ദേശങ്ങള്‍ നവരാത്രി ആഘോഷ ലഹരിയിലാണ്.
വീടുകള്‍ സാംസക്കാരിക കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായി നടക്കുന്ന ആഘോഷം വൈവിധ്യതയിലും ആത്മീയ ധാര്‍മ്മിക ഏകതയുടെ സാമാജിക സന്ദേശമാണുയര്‍ത്തുന്നത്.
കൊങ്കണികള്‍,തമിഴ് ബ്രാന്മണര്‍ ,തെലുങ്ക് ചെട്ടിയാര്‍,ഉടുപ്പി ബ്രാന്മണര്‍ തുടങ്ങിയ സമൂഹങ്ങളും കര്‍ണ്ണാടക ആന്ധ്രാ മഹാരാഷ്ട്ര സംസ്ഥാനക്കാരും വീടുകളില്‍ ബൊമ്മ ക്കുലുകളലങ്കരിച്ച് ഭജന കീര്‍ത്തനാലാപനവുമായി നവരാത്രി ദിനാഘോഷംകൊണ്ടാടുമ്പോള്‍ഗോവയില്‍ നിന്നുമെത്തിയ കൊങ്കണി ഭാഷ സമൂഹമായ ഗൗഡസാരസ്വത ബ്രാന്മണര്‍,വൈശ്യ സമൂഹം, ദൈവജ്ജ ബ്രാന്മണര്‍, സാരസ്വത്‌സ്,കുഡുംബി സമുഹം, മറാഠികള്‍ തുടങ്ങിയവര്‍ വീടുകളില്‍ ബൊമ്മ ക്കോലു അലങ്കരിച്ചും ത്രി ശക്തി ദേവതാപൂജകള്‍ നടത്തിയുമാണ് നവരാത്രി ആഘോഷിക്കുന്നത്.വീടുകളിലെത്തുന്ന സുമംഗലികളെ ആദരിച്ചുള്ള ചടങ്ങ് സവിശേഷതയാര്‍ന്നതാണ്.
തമിഴ് ബ്രാന്മണര്‍ വീടുകളില്‍ പൂജയ്‌ക്കൊപ്പം സംഗീതാര്‍ച്ചനയും നൃത്താവതരണവും നടത്തും. കര്‍ണ്ണാടക ദേശക്കാരുടെ ക്ഷേത്രങ്ങളായ ശേര്‍വാടി മഹാ ജനവാടി ക്ഷേത്രങ്ങളില്‍ നവരാത്രി പൂജ, ഗുഹാലങ്കാരം തുടങ്ങിയവ നടക്കും. ദേവീദര്‍ശന ( വെളിച്ചപ്പാട് അരുളിപ്പാട്)മാണ് ഇവിടങ്ങളിലെ സവിശേഷ ചടങ്ങ്.
ആന്ധ്ര തമിഴ് നാട് സംസ്ഥാനക്കാര്‍ ശക്തിദേവതാപൂജയും വെങ്കടേശ്വര ബ്രന്മോത്സവ സ്മൃതിയുമായാണ് നവരാത്രി ചടങ്ങ് നടത്തുന്നത്.ബംഗാളി ഡല്‍ഹി ദേശക്കാര്‍ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ പൂജാ ആരതിയുമായി ദുര്‍ഗ്ഗാ പൂജകള്‍ നടത്തും.
ഗുജറാത്തിവടക്കേയിന്ത്യന്‍ സമൂഹങ്ങള്‍ സാമുദ്രി മാതാ ദരിയസ്ഥാന്‍ മണി കര്‍ണേശ്വര്‍ ക്ഷേത്രങ്ങളില്‍ ഒത്തുചേര്‍ന്ന് ദേവീശ്രീകൃഷ്ണ സ്തുതികള്‍ പാടി ദാണ്ഡിയ ദര്‍ഭാ നൃത്തങ്ങളുമായി നവരാത്രി രാവുകളെ ആഘോഷ ലഹരിയിലാഴ്ത്തും.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിവിധക്ഷേത്രങ്ങളില്‍ നാരിപൂജ, കുമാരിപൂജ ,ചണ്ഡിക ഹവനം,ദേവീ ഭാഗവത പാരായണം തുടങ്ങിയവയും ഭജന സംഗീതാര്‍ച്ചന, നൃത്തനൃത്തങ്ങള്‍, താലം വരവ്', ആദരിക്കല്‍ തുടങ്ങി വൈവിധ്യ ചടങ്ങുകളും നടക്കും.
അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷം കൊടിയേറ്റ് ഉത്സവ ചടങ്ങുകളുമായാണ് നടക്കുന്നത്. കു വപ്പാടം ശ്രീ മുല്ലയ്ക്കല്‍ വനദുര്‍ഗാക്ഷേത്രം,കാമാക്ഷിയമ്മന്‍ ക്ഷേത്രം,ശിവ മാരിയമ്മന്‍ ക്ഷേത്രം,ചെറളായി മഹാലക്ഷ്മിക്ഷേത്രം,മുത്താരമ്മന്‍ ക്ഷേത്രം, ചെറളായി ശ്രീ വെങ്കടേശസേവാസമിതി എന്നിവിടങ്ങളില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേകപൂജ,പ്രസാദ വിതരണം കലാപരിപാടികള്‍ എന്നിവ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ക്യുആർ കോഡുകൾ; ഷാർജ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുനിസിപ്പാലിറ്റി

uae
  •  2 minutes ago
No Image

'മോദി എന്ന് ചായ വിറ്റു? എല്ലാം പ്രതിച്ഛായക്ക് വേണ്ടിയുള്ള നാടകം': കടുത്ത വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

National
  •  4 minutes ago
No Image

ബഹ്‌റൈനും കുവൈത്തും തമ്മിലുളള സഹകരണം ശക്തമാക്കാന്‍ ഉന്നതതല കൂടിക്കാഴ്ച്ച

bahrain
  •  17 minutes ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ പിടിയിൽ

crime
  •  22 minutes ago
No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  an hour ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  an hour ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  an hour ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  an hour ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  an hour ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  an hour ago