HOME
DETAILS

ടോള്‍ കമ്പനിയുടെ ഏജന്റായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്: സി.ആര്‍ നീലകണ്ഠന്‍

  
backup
October 04 2016 | 19:10 PM

%e0%b4%9f%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%be%e0%b4%af


തൃശൂര്‍: ടോള്‍ കമ്പനിയുടെ ഏജന്റായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ സി.ആര്‍ നീലകണ്ഠന്‍ ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാനായി ജില്ലാ കലക്ടര്‍ ഉത്തരവിട്ട റോഡ് കഴിഞ്ഞദിവസം രാത്രിയില്‍ പൊലിസ് കാവലില്‍ അടച്ചുപൂട്ടാന്‍ ടോള്‍ കമ്പനി അധികൃതര്‍ക്ക് അവസരമൊരുക്കിയത് ഇതിന്റെ തെളിവാണ്.
രാഷ്ട്രീയ തീരുമാനമാണ് പാലിയേക്കരയില്‍ കഴിഞ്ഞദിവസം നടപ്പാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ നിയമലംഘനത്തിന് വഴിയൊരുക്കുകയാണ് ചെയ്തത്. സഞ്ചാരയോഗ്യമല്ല എന്നാരോപിച്ചാണ് പാലിയേക്കരയിലെ സമാന്തരപാത അടച്ചുകെട്ടിയത്. മന്ത്രി കൂടിയായ സ്ഥലം എം.എല്‍.എ സി രവീന്ദ്രനാഥിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും 94 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
റോഡ് സഞ്ചാരയോഗ്യമാണെന്ന പി.ഡബ്ല്യു.ഡി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് ജില്ലാ കലക്ടര്‍ റോഡ് തുറന്നുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് ജനങ്ങളുടെ നേതൃത്വത്തില്‍ തന്നെ റോഡ് തുറക്കുകയായിരുന്നു. ആ റോഡാണ് തിങ്കളാഴ്ച ഉച്ചമുതല്‍ ജെ.സി.ബി വഴിയില്‍ നിര്‍ത്തി ഗതാഗതം മുടക്കി ഇന്നലെ പുലര്‍ച്ചെ പൊലിസ് സഹായത്തോടെ അടച്ചുകെട്ടിയത്. ഇരുചക്രവാഹനയാത്രികര്‍ക്ക് പോലും കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന വിധത്തിലാണ് റോഡ് അടച്ചുകെട്ടിയിരിക്കുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ കൊള്ളയാണ് നടക്കുന്നതെന്ന് പറഞ്ഞ മന്ത്രി വി.എസ് സുനില്‍കുമാറും ടോളിനെതിരാണ് എന്ന് പറയുന്ന മന്ത്രി രവീന്ദ്രനാഥും നയം വ്യക്തമാക്കണമെന്നും നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരായ ജിജോ, നിഷാദ്, രാജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago