HOME
DETAILS
MAL
അമ്മയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്
backup
October 04 2016 | 19:10 PM
കല്‍പ്പറ്റ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ അടിച്ചു കൊലപ്പെടുത്തുകയും സഹോദരിയെ മര്‍ദിച്ച് പരുക്കേല്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപരന്ത്യം തടവും രണ്ടുലക്ഷം രൂപ പിഴയും. ചുള്ളിയോട് കാലിപറമ്പില് വണ്ണത്തറ വീട്ടില്‍ രവീന്ദ്ര(48)നെയാണ് കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്.എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. 2014 സെപ്റ്റംമ്പര്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്വത്തുതര്‍ക്കത്തെതുടര്‍ന്ന് പ്രതി അമ്മ ലക്ഷമി(85)യെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലക്ഷമി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ലക്ഷ്മിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരി ശാരദയേയും(65) ഇയാള്‍ അടിച്ചു പരുക്കേല്‍പ്പിച്ചു. കേസില്‍ 20 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."