HOME
DETAILS
MAL
ലഹരി വസ്തുക്കള്‍ കൈവശം വച്ചതിന് ഒന്‍പത് പേര്‍ക്കെതിരേ കേസ്്
backup
October 04 2016 | 19:10 PM
മാള: മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഹാന്‍സ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് ഒന്‍പതു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്. വട്ടേക്കാട്ട്കുന്ന് സ്വദേശി സെബാസ്റ്റ്യന്‍ (62)പൂപ്പത്തി സ്വദേശി കുമാരന്(72), പൂപ്പത്തി സ്വദേശി പ്ലാവിങ്ങല് സുധന്(59), ബീഹാര്‍ സ്വദേശി മനോജ് (37), വെള്ളറട സ്വദേശി സജീവ് രാജ്(20), ചെറുവള്ളി സ്വദേശി ഹലീഷ്(32), ബീഹാര്‍ സ്വദേശി സോനം ഹുജര്(30), ബീഹാര്‍ സ്വദേശി സിദ്ധര്‍ ഹുസൈന് (24) എന്നിവരാണ് പിടിയിലായത്. മാള സി.ഐ വി. റോയ്, എസ്.ഐ അജിത്ത് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."