HOME
DETAILS
MAL
ഇന്നലെയും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം
backup
October 04 2016 | 19:10 PM
തിരുവനന്തപുരം: സ്വാശ്രയഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡും ബാനറുമായി മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്കരിച്ച് പുറത്തേയ്ക്ക് പോയി. എല്ലാ അംഗങ്ങളും കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്. അനാവശ്യമായി സഭ തടസപ്പെടുത്താനോ ജനാധിപത്യത്തിന് കോട്ടം വരുത്താനോ പ്രതിപക്ഷത്തിന് ലക്ഷ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ നല്ല സമീപനം സ്വീകരിച്ചാല്‍ സമരം തീരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളില്ലാതെ സഭാ പ്രവര്‍ത്തനങ്ങള്‍ ഇന്നലെയും മുന്നോട്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."