വാതിലില്ലാതെ താലൂക്കാശുപത്രിയിലെ ശൗചാലയങ്ങള്‍; രോഗികള്‍ വലയുന്നു
കായംകുളം: താലൂക്കാശുപത്രിയിലെ ശൗചാലയങ്ങള്‍ക്ക് വാതിലില്ല. സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുറത്ത് കാവല്‍ നിറുത്തണം.കായംകുളം താലൂക്കാശുപത്രിയിലെ നൂറുകിടക്ക വാര്‍ഡിലാണ് ഈ ദുസ്ഥിതി. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് കാരണം. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ അധികൃതര്‍ അവഗണിച്ചതോടെ സ്ത്രീരോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടനുഭവിക്കുകയാണ്.രോഗികളായവര്‍ ശൗചാലയത്തില്‍ പോകണമെങ്കില്‍ കൂട്ടിരിപ്പുകാര്‍ പുറത്തു കാവല്‍ നില്‍ക്കണം. കതകുകളില്ലാത്തതുമൂലം ഒരേസമയം ഒന്നിലധികം രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ശൗചാലയങ്ങളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിട്ട് ഏറെ നാളുകളായി.
പലതവണ ആശുപത്രി അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് നഗരസഭ അധികാരികളോടു പരാതിപ്പെട്ടെങ്കിലും ആശുപത്രിയുടെ ചുമതല സൂപ്രണ്ടിനാണെന്ന് പറഞ്ഞ് നഗരസഭ അധികാരികള്‍ കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്. കോടികള്‍ മുടക്കി താലൂക്കാശുപത്രിയില്‍ പഴയ കെട്ടിടങ്ങളുടെ വിപുലീകരണങ്ങള്‍ നടത്തുമ്പോഴും നൂറുകിടക്ക വാര്‍ഡില്‍ രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."