HOME
DETAILS
MAL
മാരാരിബീച്ച് സജീവം; വികസന പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങി
backup
October 04 2016 | 19:10 PM
മണ്ണഞ്ചേരി : മരാരിബീച്ച് സഞ്ചാരികളെകൊണ്ടുനിറയുമ്പോഴും വികസനപ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നതായി പരാതിയുയരുന്നു. വിദേശികളും സ്വദേശികളുമായ നൂറുകണക്കിനാളുകളാണ് നിത്യേന ഈ കടല്‍ത്തീരത്തെത്തുന്നത്. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മാരാരിബീച്ചിലെ ടൂറിസം സാദ്ധ്യതകള്‍ കണക്കിലെടുത്ത് നിരവധിയായ വികസനപ്രഖ്യാപനങ്ങളാണ് ജില്ലാഭരണകൂടവും വിനോദസഞ്ചാരവകുപ്പും നടത്തിയത്. എന്നാല്‍ ഇവിടെ എത്തുന്നവരുടെ പ്രാധമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലുമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്ന ഈ തീരത്ത് വീതിയുള്ള റോഡോ ആവശ്യത്തിനുള്ള പാര്‍ക്കിംങ് സൗകര്യങ്ങളോ ഇല്ലാത്തതും സഞ്ചാരികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."