എയര്‍പോര്‍ട്ടിലേക്ക് പോയ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് പതിനാലു പേര്‍ക്ക് പരുക്ക്
വെഞ്ഞാറമൂട്: ഗള്‍ഫിലേക്കു പോകുന്ന ബന്ധുവിനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലേക്കു പോയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് പതിനാലു പേര്‍ക്ക് പരുക്ക്.
കൊട്ടാരക്കര ആറ്റുവാശ്ശേറി സുലു ഭവനില്‍ തിനുരാജ് (22), സുനിരാജ് (21), ശ്രീലക്ഷ്മി (15) ആദര്‍ശ് (12), അക്ഷയ (10), പുത്തൂര്‍ ലക്ഷ്മി ഭവനില്‍ സുരേഷ് (28), അഭിജിത് (14) തേവലക്കര സ്വദേശികളായ വിസ്മയ (16), ഉഷ (38), പൂവത്തൂര്‍ സ്വദേശികളായ അശ്വതി (14), സിന്ധു (38), സുശീല (42), ചവറ സ്വദേശി അനുരാജ്, തേവലക്കര സ്വദേശികളായ വിസ്മയ (16) ഉഷ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ അഞ്ചിന് എം.സി റോഡില്‍ വാമനപുരം ആശുപത്രി ജങ്ഷനു സമീപത്തായിരുന്നു അപകടം .യാത്രക്കിടെ നിയന്ത്രണം വിട്ട കാര്‍ റോഡ് വശത്തെ കല്ലുകെട്ടും തകര്‍ത്ത് ഇരുപതടി താഴ്ചയിലേക്കു മറിയുകയായായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയര്‍ ഫോഴ്സ് യൂനിറ്റ് രക്ഷാ പ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."