HOME
DETAILS
MAL
ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായി കോണ്‍ഗ്രസ് സഹായം: ബിനോയ് വിശ്വം
backup
May 09 2016 | 06:05 AM
അരൂര്‍: ബി.ജെ.പിക്ക് കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. അരൂര്‍ നിയോജകകണ്ഡലം സ്ഥാനാര്‍ത്ഥി എ.എം.ആരിഫിന്റെ തെലഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചന്തിരൂര്‍ പാലത്തിനു സമീപം സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയും ബി.ജെ.പിയുമായി ഉണ്ടാക്കിയ കരാര്‍ രാജ്യത്തിന് ആപത്താണ്. എന്തു
ധാരണ ഉണ്ടാക്കിയാലും ബി.ജെ.പി കേരള നിയമസഭയില്‍ അകൗണ്ട് തുറക്കില്ല.ഉമ്മന്‍ചാണ്ടിയുടെ ആവെള്ളം
വാങ്ങിവച്ചേക്കുക. ബി.ഡി.ജെ.എസ് തെരഞ്ഞടുപ്പിനെ നേരിടുന്നത് സമസ്ത ഹിന്ദുത്വവാദവുമായാണ്. നമ്പൂതിരി മുതല്‍ നാനാടി വരെയുള്ള പാര്‍ട്ടിയില്‍ മുന്നോക്കക്കാര്‍ക്ക് മാത്രമായിരിക്കും സ്ഥാനം. മറ്റുള്ള പിന്നോക്കക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഒരു വിഭാഗം മാത്രം സംവരണം തട്ടികൊണ്ടുപോകാന്‍ ഇടതുപക്ഷം സമ്മതിക്കില്ല. അധികാരവര്‍ഗ്ഗം സംവരണത്തെ എതിര്‍ക്കുന്നു.
സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആയതിനാല്‍ അവരുടെ തീരുമാനത്തിന് എതിരായി പറയാന്‍ മോദിക്ക് കഴിയില്ല. ആര്‍.എസ്.എസ്,ബി.ജെ.പി, കോണ്‍ഗ്രസ് കൂട്ടുകെട്ട് വി.പി.
സിംഗിനെ താഴെയിറക്കി. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ അത് ദോഷം ചെയ്യുമെന്ന്് കണ്ട അവര്‍ അത് അട്ടിമറിക്കാന്‍ വേണ്ടിയാണ് വി.പി.സിംഗിനെ താഴെയിറക്കിയത്. അത് വെള്ളാപ്പള്ളി മറക്കരുത്.
സംവരണത്തെ എതിര്‍ക്കുന്ന ആര്‍.എസ്.എസും സംവരണത്തെ അനുകൂലിക്കുന്ന ബി.ഡി.ജെ.എസും കൂട്ടുകൂടുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചന്തിരൂര്‍ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഇ.വി.തിലകന്‍ അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ത്ഥി എ.എം.ആരിഫ്, അരൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ .എം കെ.ഉത്തമന്‍,ടി.കെ. തങ്കപ്പന്‍മാസ്റ്റര്‍, കെ.എന്‍.എ കരീം, ബി.അന്‍ഷാദ്,വി.കെ.ഗൗരീശന്‍,പി.എ. ജോര്‍ജ്ജ്,പി.കെ. സാബു,എസ്.കെ. ചന്ദ്രബാബു, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."