അഭിലാഷ് സ്മാരക പുരസ്‌കാരം ചെറുവയല്‍ രാമന്
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബിള്‍ സൊസൈറ്റി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും ജൈവ കര്‍ഷകനുമായിരുന്ന അഭിലാഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടിലെ നെല്‍കര്‍ഷകന്‍ ചെറുവയല്‍ രാമനാണ് പുരസ്‌കാരം സമ്മാനിക്കുക.
41ഓളം പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷണത്തിനും ലാഭേച്ഛയില്ലാതെ ഇവ ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനും നേതൃത്വം നല്‍കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം എട്ടിന് രാവിലെ 9.30ന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ സമ്മാനിക്കും. കെ.പി പ്രഭാകരന്‍ നായര്‍ അഭിലാഷ് സ്മാരക പ്രഭാഷണം നടത്തും. ബോധി അംഗം ബി. സുദേവിന്റെ കവിതാ സമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍, ബോധി പ്രസിഡന്റ് ടി. നിഷാദ്, സെക്രട്ടറി അഡ്വ. എന്‍.ജി ഷിജോ, പ്രജീഷ് തിരുത്തിയില്‍, ടി.ടി ശോഭി, എസ്. മഞ്ജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."