ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ്; മുഖ്യപത്രി കീഴടങ്ങി
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലക്ഷകണക്കിനു രൂപ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതിയായ മുന്ജീവനക്കാരന് കോടതിയില്‍ കീഴടങ്ങി. ഓഫീസിലെ മുന്‍ അറ്റഡന്റ് വെള്ളാമ്പുറം മുസ്ലിയാരകത്ത് അലിഹസ്സനാ(48)ണു പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങിയത്. ചൊവ്വാഴ്ച നാലോടെയാണു കീഴടങ്ങിയത്. ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നു കാണിച്ചു വണ്ടൂര്‍ എസ്.ഐ പി.ചന്ദ്രന് മുമ്പാകെ ബി.ഡി.ഒ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണു പുറത്തു വന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ മലപ്പുറം എ.പി.യു ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിച്ച അലി ഹസ്സനെ കഴിഞ്ഞ മുപ്പതിനു അന്വേഷണ വിധേയമായി സര്‍വിസില്‍ നിന്നും സസ്പെന്റ്് ചെയ്തിരുന്നു.
ഈ മാസം 18 വരെ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇതിനുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നും എസ്.ഐ പി.ചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."