ആസിഫലിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ആസിഫലിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
എടവണ്ണപ്പാറ: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ആനക്കാംപൊയില്‍ പതങ്കയത്ത് ഇരുവഞ്ഞിപുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട എടവണ്ണപ്പാറ എടശ്ശേരിക്കടവ് തച്ചറക്കാവില്‍ താമസിക്കും ഹസൈനിന്റെ മകന് ആസിഫലി(22)ക്ക് കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ആനക്കാംപൊയില്‍ വെള്ളച്ചാട്ടം കാണാന്‍ പോയ ആസിഫലി സുഹൃത്തുക്കളായ മറ്റു മൂന്നുപേര്‍ക്കുമൊപ്പം പുഴയില്‍ നീന്തുന്നതിടെ ഒഴുക്കില്‍പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. അപകടം സംഭവിച്ചത് മുതല്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ചവരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലയോടെ മൃതദേഹം ഉയര്‍ന്നുവരികയായിരുന്നു. അപകടം സംഭവിച്ചത് അറിഞ്ഞത് മുതല്‍ ആസിഫലിക്ക് ഒന്നും പറ്റരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. ഏക മകനായ ആസിഫലി കുടുംബത്തിന്റെ ആശ്രയവുമായിരുന്നു. മൂന്ന് സഹോദരിമാരുണ്ട്. പ്രാരാബ്ദങ്ങള്‍ക്കിടയിലും പഠനം നടത്തിയ ആസിഫലി അടുത്തിടെയാണ് ബട്ടര്‍ഫ്ളൈ കമ്പനിയില്‍ മെക്കാനിക്കായി ജോലിയില്‍ കയറിയത്. സൗമ്യ സ്വഭാവമുള്ള ആസിഫലിയുടെ പെട്ടെന്നുള്ള വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് മൂന്നിന് വെട്ടുപാറ നെല്ലാര് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ആസിഫലിയുടെ മയ്യിത്ത് ഖബറടക്കി. ആമിനയാണ് മാതാവ്.സഹോദരിമാര്‍:സഫിയ,ഷാഹിന,ശബ്ന(പ്ലസ്ടു വിദ്യാര്‍ഥിനി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."