HOME
DETAILS
MAL
പാചക തൊഴിലാളി സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍
backup
October 05 2016 | 08:10 AM
കൊല്ലം: പുനലൂരില്‍ പാചക തൊഴിലാളിയെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അടുക്കളമൂല ലക്ഷ്മിവിലാസത്തില്‍ ഗിരീഷാ(42)ണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് സുഹൃത്ത് പ്രേമാനന്ദനെ കാണാതായി.
പ്രേമാനന്ദന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഗിരീഷിന്റെ വീട്. ചൊവ്വാഴ്ച രാത്രിയില്‍ ഗിരീഷ് പ്രേമാനന്ദന്റെ വീട്ടിലെത്തിയതായി പരിസരവാസികള്‍ പൊലിസില്‍ വിവരം നല്കി. ശരീരമാസകലം വെട്ടും കുത്തുമേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുനലൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉഷയാണ് ഗിരീഷിന്റെ ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."