കെ.എസ്.ആര്.ടി.സി സമരം; ജില്ലയില്‍ മുടങ്ങിയത് 23 ട്രിപ്പുകള്‍
മാനന്തവാടി: ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയില്‍ 23 സര്‍വിസുകള്‍ മുടങ്ങി. മാനന്തവാടി, കല്‍പ്പറ്റ സബ് ഡിപ്പോകളില്‍ നിന്നുള്ള സര്‍വിസുകളാണ് മുടങ്ങിയത്. ഇതില്‍ കല്‍പ്പറ്റ സബ് ഡിപ്പോയില്‍ നിന്നുള്ള 18ഉം മാനന്തവാടിയില്‍ അഞ്ചും ട്രിപ്പുകളാണ് മുടങ്ങിയത്. ഇരു ഡിപ്പോകളില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വിസുകളടക്കം റദ്ദ് ചെയയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈമാസം മൂന്നിന് ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.
മൂന്നാം ദിനമായ ഇന്നലെ കൂടുതല്‍ തൊഴിലാളി സംഘടനകള്‍ സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് സര്‍വിസുകള്‍ മുടങ്ങിയത്. ജില്ലയില്‍ 55 ലക്ഷം രൂപയാണ് ശമ്പളയിനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. അതേസമയം സര്‍വിസുകള്‍ മുടങ്ങിയത് കെ.എസ്.ആര്.ടി.സി സര്‍വിസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."