വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം നല്കി
പട്ടാമ്പി: കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ 2016-17 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 59307509 രൂപ മൊത്തം അടങ്കല്‍ വരുന്ന പദ്ധതികള്‍ക്ക് ജില്ലാസൂത്രണ സമിതി അംഗീകാരം നല്കി. കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് (2646032 രൂപ), പട്ടികജാതി വികസനത്തിന് 6475000 രൂപ, റോഡിതര വികസനത്തിന് (19460000രൂപ) വനിത വികസനത്തിന് (1469145 രൂപ) വൃദ്ധ വികലാംഗര്‍ ശിശുക്കള്‍ എന്നിവര്‍ക്കുള്ള പ്രത്യേക പദ്ധതിക്ക് (1150000) വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ക്ക് (1200000രൂപ) മറ്റു സ്രോതസ്സുകളില്‍ നിന്ന് 26907332 രൂപയും വകയിരുത്തിയിട്ടുണ്ടണ്ട്. അംഗീകാരം ലഭിച്ച പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോട് കൂടി നടപ്പിലാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടണ്ട് മുഹമ്മദ്നൂറുദ്ദീന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."