മിന്നലാക്രമണ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രത്തിന് കൈമാറി
ന്യൂഡല്‍ഹി: പാക്കധീന കശ്മിരില്‍ സൈന്യം നടത്തിയ തിരിച്ചടി ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനു കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹീറാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 28ന് അര്‍ധരാത്രി തിരിച്ചടി നടത്തിയതിനു ശേഷം ആദ്യം ഇതു സംബന്ധിച്ച രേഖകള്‍ സൈന്യം കേന്ദ്രസര്‍ക്കാരിനു കൈമാറിയിരുന്നുവെന്നും ഇപ്പോള്‍ ഇതിന്റെ ദൃശ്യങ്ങളാണ് കൈമാറിയതെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക ദൗത്യത്തില്‍ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും സൈന്യവും സര്‍ക്കാറും പിന്തുടര്‍ന്നിരുന്നു.
പ്രധാനമന്ത്രിയോ, പ്രതിരോധ മന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, അല്ല മിലിട്ടറി ഓപ്പറേഷനുകളുടെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറലാണ് മിന്നലാക്രമണം നടത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. അതാണ് സൈന്യം അനുവര്‍ത്തിക്കുന്ന കീഴ്‌വഴക്കവും-ഹന്‍സ്‌രാജ് അഹീര്‍ വിശദീകരിച്ചു.
തെളിവായി ദൃക്‌സാക്ഷി വിവരണങ്ങളും
ന്യൂഡല്‍ഹി: പാക്കധീന കശ്മിരില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തിയിട്ടില്ലെന്ന് പറയുന്ന പാകിസ്താന് മറുപടിയായി ആക്രമണ ദൃക്‌സാക്ഷികളും. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് താമസിക്കുന്നവരാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നതിന് തെളിവുകളുമായി രംഗത്തെത്തിയത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോയി സംസ്‌കരിച്ചുവെന്നും ഇവര്‍ പറയുന്നു.
ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് താമസിക്കുന്ന അഞ്ചു ദൃക്‌സാക്ഷികളാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്. പാക് അധീന കശ്മിരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് 38 ഓളം ഭീകരരെ വധിച്ചുവെന്നാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട വിവരങ്ങള്‍. ജമ്മു കശ്മീരിലെ കുപ് വാരയിലുള്ള അല്‍ഹാവി പാലത്തിന് സമീപത്തെ കെട്ടിടത്തിലുള്ള ലഷ്‌കറെ ത്വയ്ബയുടെ കേന്ദ്രം ഇന്ത്യന്‍ സേന തകര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണ രേഖയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലത്തിലായിരുന്നു ആക്രമണം. സെപ്തംബര്‍ 29ന് അര്‍ധ രാത്രിയില്‍ അല്‍ ഹാവി പാലത്തിന് സമീപത്തുനിന്ന് വലിയ സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചയും കേട്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കില്‍ കയറ്റി ചല്‍ഹാന ലഷ്‌കറെ ക്യാംപിലേക്കാണ് കൊണ്ടുപോയതെന്നും ദൃകസാക്ഷികള്‍ വിവരം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."