HOME
DETAILS
MAL
കേരളത്തിന്റെ ജനാധ്യപത്യ ബോധത്തെ വിലയിരുത്തുന്നതില്‍ മോദിക്കു പിഴച്ചു: പ്രേമചന്ദ്രന്
backup
May 09 2016 | 06:05 AM
കൊല്ലം: പ്രബുദ്ധ കേരളത്തിന്റെ ജനാധിപത്യ ബോധത്തെ വിലയിരുത്തുന്നതില്‍ മോദിക്കു പിഴവ് സംഭവിച്ചുവെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. അതുകൊണ്ടാണ് കേരള നിയമസഭയില്‍ ബി.ജെ.പി യുടെ മൂന്നാം ശക്തി വരുമെന്നു മോദി പ്രഖ്യാപിച്ചത്.ചടയമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എം. ഹസ്സന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെയുള്ള മതനിരപേക്ഷ ശക്തിയാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ തിരസ്കരിക്കപ്പെടും. വികസനത്തിന് ഭരണത്തുടര്‍ച്ച എന്ന മലയാളിയുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."