HOME
DETAILS
MAL
ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി
backup
October 05 2016 | 19:10 PM
കരിംനഗര്‍: ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തെലങ്കാനയിലെ കരിംനഗറില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങളില്‍ 753 പോയിന്റ് നേടിയാണ് കേരളം ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. 52 സ്വര്‍ണവും 40 വെള്ളിയും 28 വെങ്കലവുമടക്കം കേരളം 120 മെഡലുകള്‍ കസ്ഥമാക്കി. അഞ്ചു വിഭാഗങ്ങളില്‍ കേരളം ഗ്രൂപ്പ് ചാംപ്യന്മാരായി. അവസാനം വരെ കേരളത്തിനു വെല്ലുവിളിയുയര്‍ത്തിയ തമിഴ്നാട് 631പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. അവസാന ദിനത്തില്‍ നടന്ന 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. നേരത്തെ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ കേരളത്തിന്റെ നിവ്യ ആന്റണി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."