ഗതാഗത പരിഷ്കാരം; കലക്ടര്‍ക്ക് പരാതി നല്കി
ചാവക്കാട്: നഗരത്തില്‍ എര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരം അശാസ്ത്രീയവും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബൂദ്ധമുട്ടുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കലക്ടര്‍ക്ക് പരാതി നല്കി.പുതുപൊന്നാനി റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ ഇറക്കിവിടുന്നത് കാരണം യാത്രക്കാര്‍ സ്റ്റാന്‍ഡിലേക്ക് നടന്നു പോവേണ്ട അവസ്ഥയാണുള്ളത്.പാവറട്ടിയില്‍ നിന്നുള്ള വാഹനങ്ങള്‍ ഏനാമാവ് റോഡിലൂടെ വിടാതെ കിലോമീറ്ററോളം തിരിച്ചുവിടുകയാണ്.ഇത് കാരണം ഏനാമാവ് റോഡിലെ വ്യാപാരസ്ഥാപനങ്ങളില്‍ ആളുകയറാത്ത സാഹചര്യവുമുണ്ട്.ചാവക്കാട് സെന്ററില്‍ സിഗ്നല്‍ ലൈറ്റുണ്ടെങ്കിലും 10 വര്‍ഷമായി ഇത് പ്രവര്‍ത്തിക്കുന്നില്ല.
നഗരത്തിലെ മൂന്ന് പ്രധാന റോഡുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ ഗതാഗതകുരുക്ക് പരിഹരിക്കാനാവും, എന്നീ കാര്യങ്ങളാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ചേറ്റുവ റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാനും ഏനാമാവ് റോഡ് യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കളായ കെ.കെ ഫവാസ്,എച്ച്.എം നൗഫല്‍,കെ.വി സത്താര്‍ എന്നിവര്‍ ചേര്‍ന്ന് കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പരാതി റൂറല്‍ എസ്.പി.ക്ക് കൈമാറാമെന്ന് ജില്ലാ കലക്ടര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."