HOME
DETAILS

ഗ്രാന്‍മാ

  
backup
May 09 2016 | 06:05 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be
സാധാരണ രീതിയില്‍ നടന്നാല്‍ വണ്ടിയുടെ സമയത്തിനു മുന്‍പെ സ്റ്റേഷനിലെത്താന്‍ പറ്റുന്ന ഇടവേള വച്ചാണ് അവര്‍ വീട്ടില്‍ നിന്നു പുറപ്പെട്ടത്. അയാളും പ്രായം ചെന്ന അമ്മയും ഭാര്യയും പതിനൊന്നു വയസുള്ള മകളും. പക്ഷെ ആ അമ്മ മുട്ടുവേദന നിമിത്തം വളരെ പ്രയാസപ്പെട്ടായിരുന്നു നടന്നിരുന്നത്. സ്റ്റേഷനടുത്തപ്പോള്‍ അവരുടെ വഴിയില്‍ എതിരെ നിന്നു നടന്നുവന്ന ഒരാള്‍ ചോദിച്ചു: ഈ വണ്ടിക്ക് പോകാനാണോ? അയാള്‍ നടത്തത്തിന്റെ വേഗത ഒട്ടും കുറയ്ക്കാതെ തലയാട്ടി. എന്നാല്‍ വേഗം നടന്നോളൂ. അയാളതും പറഞ്ഞ് ഒരിടവഴിയിലേക്കിറങ്ങിപ്പോയി.. അവര്‍ നടത്തത്തിന്റെ വേഗത ഒന്നുകൂടി കൂട്ടിയപ്പോള്‍ അമ്മ വളരെ പിറകിലായി. അയാള്‍ നിന്നു കിതപ്പടക്കി പിറകിലോട്ടു തിരിഞ്ഞു വിളിച്ചു; അമ്മേ, ഒന്ന് വേഗം നടക്കെന്റമ്മേ... ആ അമ്മ കിതപ്പു കൊണ്ട് ഒരു ചവിട്ടു മുന്നോട്ടുവയ്ക്കാനാവാത്ത അവസ്ഥയിലായി. സ്റ്റേഷന്റെ ഗെയിറ്റ് കയറുമ്പോള്‍ കൊച്ചു മകള്‍ പിറകിലോട്ടു തിരിഞ്ഞുവിളിച്ചു: ഗ്രാന്‍മാ... ധൃതിയില്‍ ടിക്കറ്റെടുക്കാന്‍ ക്യൂവിലേക്കു കയറിയ അയാളോടു ഭാര്യ പറഞ്ഞു: നിങ്ങളുടെ മദറെത്തിയില്ല. ഒന്ന് കുറച്ചെടുത്താല്‍ മതി. ടിക്കറ്റെടുത്ത് അവര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഓടി. വണ്ടി വന്നു നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടിയെ കയറ്റി ഭാര്യയുടെ പിറകെ അയാളും. വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. പിന്നീടത് അതിന്റെ വേഗതയാര്‍ന്ന പ്രയാണത്തിലേക്കു കടന്നു. ചെറിയൊരു ബീപ് സൗണ്ട് അലെര്‍ടില്‍ അയാള്‍ മൊബൈലെടുത്തു നോക്കി. അപ്പോള്‍ അതിലൊരു മെസേജ് ഫ്‌ളോട്ട് ചെയ്തിരുന്നു; താങ്കളുടെ അമ്മ ഇവിടെ താങ്കളെ കാത്തിരിക്കുകയാണ്...


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago