പഞ്ചായത്ത് അധികൃതര്‍ തുണയായി; സുരേന്ദ്രന് പുതുജന്‍മം
കുമാരമംഗലം: ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധന് സാമൂഹിക ഇടപെടലിലൂടെ പുതുജീവിതം. കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് കുടകശ്ശേരിപ്പാറ പുത്തൂര്‍ സരേന്ദ്രന്‍ (77) നെയാണ് കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരിയുടെയും വാര്‍ഡ് മെമ്പര്‍ ബീമാ അനസിന്റെയും നേതൃത്വത്തില്‍ പുതുജീവിതത്തിലേക്ക് കൊണ്ടുവന്നത്.
ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചുള്ള സേവന വാരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഇയാളുടെ വീട്ടിലെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. കാടുപിടിച്ച് കിടന്ന 15 സെന്റ് സ്ഥലത്ത് ഇടിഞ്ഞുപൊളിയാറായ വീട്ടില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിയുകയായിരുന്നു സുരേന്ദ്രന്‍. ഒപ്പം സഹോദരന്‍ സോമനാഥനും. ആട്, കോഴി, പൂച്ച, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും ഇവര്‍ക്കുണ്ട്. വീടിനുള്ളില്‍ മൂന്നു പൂച്ചകള്‍ ചത്ത് ചീഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍മ്മല, ഗ്രാമസേവകന്‍ ജയരാജ്, ആശാ വര്‍ക്കര്‍ ലൈല കരീം, ഫെസിലിറ്റേറ്റര്‍ ഷിജിന, സി.ഡി.എസ് മെമ്പര്‍ നസീറ എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു വീടും പരിസരവും വൃത്തിയാക്കി. ബാര്‍ബറെ കൊണ്ടുവന്ന് മുടിയും താടിയും നീക്കി. മുതലക്കോടത്തെ മുനിസിപ്പല്‍ വൃദ്ധസദനവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ പുനരധിവസിപ്പിക്കുന്നതിനുളള നടപടികള്‍ എടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി പറഞ്ഞു.
1959 ല്‍ എസ്.എസ്.എല്‍.സി. പാസായ സുരേന്ദ്രന്‍ ഏറെ കാലം മൈനിങ് ആന്റ് ജിയോളജിയില്‍ താല്‍ക്കാലിക ജീവനക്കാരനായി സംസ്ഥാനത്തിനകത്തും പുറത്തും ജോലി നോക്കിയിട്ടുണ്ട.് വിവാഹിതനാണ്. ഒരു പെണ്‍കുട്ടിയുണ്ട്. ഭാര്യ ഉപേക്ഷിച്ചു പോയതായി പറയുന്നു.സഹോദരന്‍ സോമനാഥന്‍ ഇവര്‍ക്ക് സഹായവുമായി എത്തുന്ന പഞ്ചായത്ത് അധികാരികളെയോ നാട്ടുകാരെയോ പുരയിടത്തിലേക്കു കയറുവാന്‍ അനുവദിക്കാറില്ലായെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."