കുരിക്കള്‍ നഗര്‍ പുനഃസ്ഥാപിക്കും വരെ സമരം തുടരുമെന്ന് യു.ഡി.എഫ്
ഈരാറ്റുപേട്ട: നഗരസഭയടെ സ്വത്തും ഈരാറ്റുപേട്ടയുടെ സാംസ്‌കാരിക ചിഹ്‌നവുമായിരുന്ന അഹമ്മദ് കുരിക്കള്‍ നഗര്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത നഗരസഭാ ചെയര്‍മാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും കുരിക്കള്‍ നഗര്‍ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. കുരിക്കള്‍ നഗര്‍ നശിപ്പിച്ചവര്‍ക്കെതിരെ എല്ലാ തെളിവുകളുമുണ്ടായിട്ടും നഗരസഭാ ചെയര്‍മാന്റെ മേല്‍ നടപടിയുണ്ടകാത്തത് തങ്ങളെ ആശങ്കപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തും വരെ സമരരംഗത്ത് യു.ഡി.എഫ് ഉണ്ടാകുമെന്നും കുരിക്കള്‍ നഗര്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് മേഖലാ പ്രസിഡന്റ് എം.പി സലിം മുഖ്യപ്രഭാഷണം നടത്തി, പി എച്ച് നൗഷാദ്, വി.എച്ച് നാസര്‍, ലത്തീഫ് വെള്ളൂപ്പറമ്പില്‍, പി.എഫ് ഷെഫീക്ക്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നഗരസഭാ പ്രതിപക്ഷനേതാവ് വി.എം സിറാജ്, നിസാര്‍കുര്‍ബാനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി നാസര്‍, പി.എം അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, സി.പി ബാസിത്ത്, കെ പി മുജീബ്, റാഫി അബ്ദുല്‍ഖാദര്‍, ഷഹ്ബാനത്ത് ടീച്ചര്‍, ഫാത്തിമ അന്‍സര്‍, ബീമാ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."