പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് അടിസ്ഥാന സൗകര്യമായി
പെരിന്തല്‍മണ്ണ: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് വികസനത്തിന്റെ പുതിയ മുഖം. ട്രഷറി പ്രവര്‍ത്തനങ്ങളില്‍ നിലനിന്നിരുന്ന സാങ്കേതിക പ്രശ്നങ്ങളെ മുന്‍ നിര്‍ത്തി ട്രഷറി ഓഫീസറും സഹപ്രവര്‍ത്തകരും മുന്‍കൈ എടുത്ത് വിളിച്ച് ചേര്‍ത്ത ട്രഷറി ഗുണഭോക്താക്കളുടെ യോഗത്തിലാണ് ട്രഷറിക്ക് വേ@ണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഗുണഭോക്താക്കള്‍ നല്കാന് തയാറായത്.
പെരിന്തല്‍മണ്ണ എല്‍.എസ്.ജി.ഡി സബ് ഡിവിഷന് ഓഫീസ്, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ എന്നിവര്‍ ചേര്‍ന്ന് 10 യു.പി.എസ് ബാറ്ററികള്‍ നല്കി. ഇതോടെ വൈദ്യുതി പോയാലും ട്രഷറി പ്രവര്‍ത്തനങ്ങള്‍ നിലക്കില്ല. കൂടാതെ വാട്ടര്‍ പ്യൂരിഫയര്‍, ഇരിപ്പിടങ്ങള്‍, അലങ്കാര ചെടികള്‍, ബോര്‍ഡുകള്‍, എന്നിവയും ലഭിച്ചു. പെരിന്തല്‍മണ്ണ കോസ്മോ പൊളിറ്റിന് ക്ലബ് എല്‍.ഇ.ഡിയും ടി.വിയും ട്രഷറി ജീവനക്കാരുടെ വകയായി കൗ@ണ്ടിങ് മെഷീനും സ്ഥാപിച്ചു.
ട്രഷറിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വികസന സമിതിയുടെ രൂപീകരണം കൊ@ണ്ട് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."