വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം ബി.ജെ.പി ബന്ധം അന്വേഷിക്കണം: ഡി.വൈ.എഫ്.ഐ
കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന മാഫിയ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം സംഘങ്ങളുമായി ബി.ജെ.പി നേതൃത്വത്തിനുള്ള ബന്ധം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തലശ്ശേരി അമൃത കോളജില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ മത്സരിച്ച ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വരണാധികാരിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചരിത്രത്തില്‍ 2004 വര്‍ഷം ചത്തീസ്ഖഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയതായി ബോധിപ്പിച്ചിരുന്നു. തികച്ചും വ്യജമായ സര്‍ട്ടിഫിക്കറ്റാണ് രഞ്ജിത്ത് ഹാജരാക്കിയത്. സത്യവാങ്മൂലത്തില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും, പൊലിസ് ഉറവിടം കണ്ടെത്തുകയും ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."