വളപട്ടണം പാലം: ഒരു ഭാഗം പ്രവൃത്തി അന്തിമഘട്ടത്തില്‍
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ ഇന്നലെമുതല്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കി. ബസ്, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍, സ്കൂള്‍ വാഹനങ്ങള്‍, ആംബുലന്‍സ് തുടങ്ങിയവ മാത്രമാണ് കടത്തി വിട്ടത്. നാല് ചക്ര വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ കാറുകളടക്കം കടത്തി വിട്ടത് ഏറെനേരം ഗതാഗതകുരുക്കിന് ഇടയാക്കിയിരുന്നു. ഇന്നലെ നിയന്ത്രിത വാഹങ്ങള്‍ക്ക് മാത്രമാണ് പൊലിസ് അനുമതി നല്‍കിയത്.
പാലത്തിലെ ജോലികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഒരു ഭാഗത്തെ സ്ലാബുകള്‍ക്കിടയിലെ 15 എക്സ്പാന്ഷന് ജോയിന്റുകള്‍ക്ക് വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയായതോടെ ഇവ പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തു.
ജോയിന്റുകള്ക്കിടയിലെ സ്ലാബുകളില്‍ പൊട്ടിപ്പോയതും കേട് വന്നതുമായവ പൊളിച്ച് നീക്കുന്ന ജോലികള്‍ ആരംഭിച്ചു. കമ്പികള്‍ ഘടിപ്പിച്ച ശേഷം ഇന്ന് കോണ്‍ക്രീറ്റ് ജോലികള്‍ നടക്കും. കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായാല്‍ ഒരു ഭാഗത്തെ അറ്റക്കുറ്റപണി അവസാനിക്കും. കോണ്‍ക്രീറ്റ് ഉറക്കുന്നതിന് അഞ്ച് ദിവസം പിടിക്കും. ഇതിനു ശേഷം മറുഭാഗത്തുള്ള പ്രവൃത്തികള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."