ഫീസ് കുത്തനെ വര്‍ധിപ്പിച്ച കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: സ്വാശ്രയ ഫീസ് കുത്തനെ വര്‍ധിപ്പിച്ച കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി കോടതിയാണ് നല്‍കിയത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രതിപക്ഷം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നെതെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വാശ്രയ പ്രശ്നത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടിച്ചു. കോഴിക്കോട് കോര്പറേഷന് മുഖ്യമന്ത്രിക്ക് നല്കിയ സ്വീകരണം യു.ഡി.എഫ് ബഹിഷ്കരിച്ചു.
അതേസമയം സ്വശ്രയ കോളേജുകള്‍ കാണിച്ചത് ധിക്കാരമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അഭിപ്രായപെട്ടു. സര്‍ക്കാറുമായി ധാരണയിലെത്താത്ത മൂന്നു കോളേജുകള്‍ കോടതിയെ സമീപിച്ചതിനെ കുറിച്ചുള്ള പ്രതികരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മൂന്ന് സ്വാശ്രയ കോളേജുകള്‍ കോടതിയെ സമീപിച്ച് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ അനുമതി വാങ്ങിയത് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികൂട്ടിലാക്കിയിട്ടുണ്ട്.
കരുണ, കണ്ണൂര്‍, കെ.എം.സി.ടി എന്നീ മെഡിക്കല്‍ കോളേജുകളാണ് കോടതിയെ സമീച്ച് ഉയര്‍ന്ന ഫീസ് വാങ്ങാനുള്ള അനുമതി വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."