HOME
DETAILS

മുഞ്ഞയും വരിയും: കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് വി.എം സുധീരന്‍

  
Web Desk
October 06 2016 | 17:10 PM

%e0%b4%ae%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0


കുട്ടനാട് : മുഞ്ഞയും വരിയും മൂലം കൃഷി നശിച്ച ചമ്പക്കുളം പഞ്ചായത്തിലെ ചെമ്പടി ചക്കങ്കരി പാടശേഖരം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിയും കൃഷിമന്ത്രിയും കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ അടിയന്തരമായി സന്ദര്‍ശനം നടത്തണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് 10 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടില്ല.
കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം നികത്തുകയും അതിനോടൊപ്പം ഭാവിയില്‍ കൃഷിയിറക്കാന്‍ വേണ്ട സഹായവും കര്‍ഷകര്‍ക്കു ചെയ്തു നല്‍കണം.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഒഴിവാക്കിയ നടപടി സാമൂഹ്യ നീതിക്ക് നിരക്കാത്തതാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഇതിനായി മുഖ്യമന്ത്രിയ്ക്കും കൃഷിമന്ത്രിയ്ക്കും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ കാണിച്ച് കത്ത് നല്‍കുമെന്നും വി.എം.സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ്, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, എം.എന്‍.ചന്ദ്രപ്രകാശ്, അലക്‌സ് മാത്യു, കെ.ഗോപകുമാര്‍, പ്രതാപന്‍ പറവേലില്‍, പി.ടി.സ്‌കറിയ, പ്രമോദ് ചന്ദ്രന്‍, ജെ.ടി.റാംസെ, ജോസഫ് ചേക്കോടന്‍, വി.കെ.സേവ്യര്‍, രമണി എസ്.ഭാനു, സജി ജോസഫ്, ജോര്‍ജ് മാത്യു പഞ്ഞിമരം, ടിജിന്‍ ജോസഫ്, തങ്കച്ചന്‍ കൂലിപ്പുരയ്ക്കല്‍, പോളി തോമസ്, ഇ.വി.കോമളവല്ലി, സി.വി.രാജിവ്, എസ്.ഡി.രവി, എന്‍.സി.ബാബു, ബിജു വരമ്പത്ത്, ബേബിച്ചന്‍ കഞ്ഞിക്കര, ജോഷി കൊല്ലാറ, ടി.ഡി.അലക്‌സാണ്ടര്‍, ഉല്ലാസ് ബാലകൃഷ്ണന്‍, ടെസി ജോസ്, എം.പി.സജീവ്, എം.വിശ്വനാഥ പിള്ള, ജസ്റ്റിന്‍ തായങ്കരി, പ്രസന്നകുമാരി, രമാദേവി, ജി.സൂരജ്, കെ.മുരളി, ആര്‍.മഹേഷ് കുമാര്‍, പൗലോസ്, കുഞ്ഞച്ചന്‍ അഞ്ചില്‍, ജോണിച്ചന്‍ മണ്ണുപറമ്പ് തുടങ്ങിയവരും വി.എം.സുധീരനൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  3 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  3 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  3 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  3 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  3 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  3 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  3 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  3 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  3 days ago