HOME
DETAILS

ജൈവസര്‍ട്ടിഫിക്കറ്റ് മൂന്നാംഘട്ട വിതരണം മാങ്കുളത്ത് ഇന്ന്

  
backup
October 06 2016 | 17:10 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%82


അടിമാലി : നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ തൊടുപുഴ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (കാഡ്‌സ്) മാങ്കുളം പഞ്ചായത്തില്‍ നടപ്പാക്കുന്ന കാഡ്‌സ് മാങ്കുളം ഓര്‍ഗാനിക് പദ്ധതിയുടെ ഭാഗമായി ഇന്ന് 341 കര്‍ഷകര്‍ക്ക് ജൈവ സര്‍ടിഫിക്കറ്റിന്റെ മൂന്നാംഘട്ടം വിതരണം ചെയ്യും.
സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ ഏറ്റവുമധികം ജൈവ സര്‍ടിഫിക്കറ്റ് യോഗ്യത നേടിയ കര്‍ഷകരുള്ളത് മാങ്കുളത്താണ്. ഹോര്‍ടികള്‍ച്ചര്‍ മിഷന്‍ നല്‍കിയ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് മാങ്കുളത്ത് ജൈവകൃഷി പദ്ധതി നടപ്പാക്കിയത്. കാഡ്‌സിനായിരുന്നു ഇതിന്റെ മേല്‍നോട്ടം. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ജൈവരീതി മാത്രം കൃഷിയില്‍ അവലംബിക്കുന്ന കര്‍ഷകര്‍ക്ക് വിവിധ പരിശോധനകള്‍ക്കുശേഷം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണ് ജൈവസര്‍ടിഫിക്കറ്റ് നല്‍കുന്നത്. മാങ്കുളത്ത് ഇതിന്റെ ചുമതല ജര്‍മന്‍ കമ്പനിയായ 'ലാക്കോണി'നായിരുന്നു.
ആദ്യ രണ്ടുവര്‍ഷത്തെ സര്‍ടിഫിക്കറ്റ് 362 കര്‍ഷകര്‍ക്കാണ് നല്‍കിയതെങ്കിലും മൂന്നാം വര്‍ഷമെത്തിയപ്പോള്‍ അവരില്‍ 21 പേര്‍ ജൈവകൃഷിയില്‍നിന്ന് പിന്മാറി. കൊക്കോ, കുരുമുളക്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയാണ് മാങ്കുളത്ത് കൃഷി ചെയ്യുന്നത്. ഹോള്‍ടികള്‍ച്ചര്‍ മിഷന്‍ നല്‍കിയ 50 ലക്ഷം രൂപയില്‍ പകുതി തുക 50 ശതമാനംസബ്‌സിഡിയോടെ കര്‍ഷകര്‍ക്ക് ഉല്‍പ്പാദനോപാധികള്‍ നല്‍കുന്നതിനാണ് വിനിയോഗിച്ചത്. ബാക്കി തുക സര്‍ടിഫിക്കറ്റിനായുള്ള പരിശോധന, ഫീസ് എന്നിവയ്ക്കായി കാഡ്‌സിനും നല്‍കി.
സര്‍ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ മാങ്കുളത്തെ ജൈവകര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേതടക്കം ഏത് വിപണിയിലേക്കും കയറ്റി അയക്കാനാകും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മാങ്കുളത്തെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് എടുക്കാന്‍ സൗകര്യമൊരുക്കിയാല്‍ മാങ്കുളം ജൈവഗ്രാമം പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാകുമെന്ന് കാഡ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
മാങ്കുളം സര്‍വീസ് സഹകരണബാങ്കില്‍ ഇന്ന് പകല്‍ രണ്ടിന് ചേരുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു ഉദ്ഘാടനം ചെയ്യും. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷനാകും. പദ്ധതിയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ചും സര്‍ടിഫിക്കറ്റ് ലഭ്യമായ ജൈവ ഉല്‍പ്പന്നങ്ങളുടെ വിപണനസാധ്യതയെക്കുറിച്ചും അഗ്രികള്‍ച്ചര്‍ ഡവലപമെന്റ് ഓഫീസര്‍ ഷാജന്‍ തോമസ് വിശദീകരിക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago