HOME
DETAILS
MAL
യൂത്ത് ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്
backup
October 06 2016 | 17:10 PM
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ 15 ജനറല്‍ ആശുപത്രികളുടെ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കികൊണ്ട് ഓഗസ്റ്റ് 17ന് ഇറക്കിയ ഉത്തരവില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ ചുമതല കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് നല്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) പ്രക്ഷോഭത്തിലേക്ക്. ചിറക്കടവ് പഞ്ചായത്തിലും വാഴൂര്‍ പഞ്ചായത്തിന്റെയും പരിധിയില്‍ വരുന്ന ആശുപത്രിയുടെ ചുമതല മാറ്റി നല്കിയതു ദുരൂഹമാണ്.
ആശുപത്രിയിലെ എച്ച്. എം.സി ജീവനക്കാരുടെ ശമ്പളം ആരു നല്‍കുമെന്ന കാര്യത്തിലും തര്‍ക്കം നിലനില്‍ക്കുകയാണ്. എട്ടിന് യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി സമരം നടത്താന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."