പൊളിക്കാന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു
ഈരാറ്റുപേട്ട: ടൗണിലെ പൊതു പ്രസംഗവേദിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പൊളിച്ച സംഭവത്തില്‍ പൊളിക്കുവാന്‍ ഉപയോഗിച്ച ജെ.സി.ബി കസ്റ്റഡിയിലെടുത്തു. എറണാകുളം പള്ളിക്കര സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ളതാണു ജെ.സി.ബിയെന്ന് ഈരാറ്റുപേട്ട സി.ഐ എമ്മാനുവല്‍ പോള്‍ പറഞ്ഞു.
നഗരസഭയിലെ ഭരണകക്ഷിയിലെ സി.പി.എം കൗണ്‍സിലറിന്റെ അടുത്ത ബന്ധുവാണു ജെ.സി.ബി വാടകയ്ക്ക് എടുത്തത്. ജെ.സി.ബി ഈരാറ്റുപേട്ട ഈലക്കയം മാതാക്കല്‍ ഭാഗത്തു നിന്നാണ് പൊലിസ് കണ്ടെത്തിയത്. മണ്ണ് മാന്തുവാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ മാന്തുന്ന ഭാഗത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച യന്ത്രത്തിന്റെ ഭാഗം കുരിക്കള്‍ നഗറിനു സമീപത്തു നിന്നു പൊലിസിനു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കരിക്കള്‍ നഗര്‍ പൊളിക്കുവാന്‍ ഉപയോഗിച്ച ജെ.സി.ബി സയന്റിഫിക്ക് വിദഗ്ദര്‍ എത്തി പരിശോധിച്ച് ഉറപ്പ് വരുത്തിയതായും പൊലിസ് പറഞ്ഞു.നഗരസഭയുടെ ഉടമസ്ഥതയിലുള്ളപ്രസംഗ വേദിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഈ കെട്ടിടം തകര്‍ന്ന നിലയില്‍ കണ്ടെത്തുത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യു.ഡി.എഫ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. മുന്‍സിപ്പല്‍ ചെയര്മാന് ടി.എം റഷീദിന്റെ അറിവോടുകൂടിയാണ് കുരിക്കള്‍ നഗര്‍ തകര്‍ത്തതെന്നു പ്രതിപക്ഷംആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി കുരിക്കള്‍ നഗര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതി പുറത്തു കൊണ്ടു വരാതിരിക്കുവാന്‍ വേണ്ടി രാത്രിയുടെ മറവില്‍ യു.ഡി.എഫ് നേതാക്കളാണു നഗര്‍ തകര്‍ത്തതെന്നു ചെയര്മാന് ടി.എം റഷീദും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."