സ്വകാര്യ മേഖലയുമായി നഗരസഭ ഒത്തുകളിക്കുന്നുവെന്ന് ആരോപണം
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്രാബോട്ട് സര്‍വീസ് സ്തംഭനം സ്വകാര്യ മേഖലയും നഗരസഭയും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം. ഏറെ യാത്ര തിരക്കുള്ള അഴിമുഖഫെറി സ്തംഭനം കഴിഞ്ഞ നാല് ദിവസമായി തുടരുകയാണ്.
നഗരസഭ കരാര്‍ തുക കുടിശ്ശിക നല്‍കാത്തതാണ് പാപ്പിയെന്ന ബോട്ട് മടങ്ങാന്‍ ഇടയാക്കിയതെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രാബോട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
അടുത്ത വാരം ബോട്ടിന്റെ ലൈസന്‍സ് കാലാവധിയുടെ പേരിലാണ് പാപ്പി സര്‍വീസ് നിര്‍ത്തിയതെന്നാണ് പറയുന്നത്. അഴിമുഖത്തെ യാത്രാക്ലേശം രൂക്ഷമായിട്ടും നഗരസഭാധികൃതരുടെ അനങ്ങാപ്പാറ നയം രാഷ്ട്രീയ ഒത്തു കളിയാണന്നും ആരോപിക്കുന്നു. ഇവിടെ സര്‍വീസ് നടത്തുന്ന ജങ്കാര്‍ സര്‍വ്വീസിലുടെയാണ് ഇപ്പോള്‍ യാത്രക്കാര്‍ മറുകരയിലെത്തുന്നത്. ഇതിലുടെ പ്രതിദിനം ശരാശരി 70 ട്രിപ്പുകളിലെ ബോട്ട യാത്ര ചെയ്യുന്നവരില്‍ നിന്ന് പ്രതിദിനം 12000 15000 രൂപ വരെ ജങ്കാര്‍ സര്‍വീസ് കമ്പനിക്ക് അധിക വരുമാനമുണ്ടാകുന്നതായാണ് രാഷ്ട്രീയസാമൂഹ്യ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസ്സ് നേതാവിന്റെ പങ്കാളിത്തമുള്ള കമ്പനിയാണ് ജങ്കാര്‍ സര്‍വ്വീസ് നടത്തുന്നത്. ഇടയ്ക്കിടെ ബോട്ട് സര്‍വ്വീസ് സ്തംഭിക്കുന്നത് ഏറെ യാത്രാദുരിതമാണ് ജനങ്ങളിലുണ്ടാക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു.റസിഡന്റ്‌സ് അസോസിയേഷനുകളും സാമുഹ്യ സംഘടനകളും രാഷ്ട്രീയ കക്ഷികളും യാത്രാബോട്ട് സര്‍വ്വീസ് സ്തംഭനത്തിനെതിരെ ജനകീയ സമരത്തിനൊരുങ്ങുകയാണ്.
നഗരസഭയുടെ ഒത്തുക്കളി രാഷ്ട്രീയത്തെ കുറിച്ച് അന്വേക്ഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം എന്‍.എസ്.സുമേഷ് ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് ക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ സമരം നടത്തുമെന്ന് മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ലേഖാ നായ്ക്ക്. മണ്ഡലം സെക്രട്ടറി മജ്ജുനാഥ്. വ്യാപാരി സെല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ. പൈ എന്നിവര്‍ അറിയിച്ചു.
ബോട്ട് സര്‍വ്വീസ് സ്തംഭനത്തിനെതിരെ നടപടി വേണമെന്ന് കൊച്ചിന്‍ വികസന വേദി സെക്രട്ടറി കെ.ബി.സലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."