HOME
DETAILS

കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി: രൂപരേഖയായി

  
backup
October 06, 2016 | 7:21 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86


മലയിന്‍കീഴ്: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലക്ഷാമത്തിനു പരിഹാരം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലുമുള്ള സ്‌കൂളുകളില്‍ ജല ക്ലബുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതു സംബന്ധിച്ചു ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
മൂന്ന് വര്‍ഷമാണു പദ്ധതിയുടെ കാലാവധി. മഴക്കൊയ്ത്ത്, മഴക്കുഴി നിര്‍മാണം, തടയണ നിര്‍മാണം, കിണറുകള്‍ റി ചാര്‍ജ് ചെയ്യല്‍, ജല ഗുണനിലവാരമുറപ്പാക്കല്‍, ജല സ്രോതസുകളുടെ സര്‍വേ നടത്തി ജല ഭൂപടം തയാറാക്കല്‍, ആറുകളും കുളങ്ങളുമുള്‍പ്പെടെയുള്ളവയുടെ സംരക്ഷണവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പും സംഘാടനവും സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജന പ്രതിനിധികളുടെയുംഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഐ.ബി.സതീഷ് എം.എല്‍.എ പദ്ധതി വിവരിച്ചു. ഡോ.വി.സുഭാഷ് ചന്ദ്രബോസ് ജല സമൃദ്ധി വിഷയമവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.ആര്‍.രമാകുമാരി അധ്യക്ഷയായി. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡപ്യൂട്ടി കലക്ടര്‍ സവിത, ലാന്‍ഡ് യൂസ് ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ റോയ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതി നടത്തിപ്പിനായി അയല്‍സഭകള്‍ മുതല്‍ മണ്ഡല തലം വരെ വിപുലമായ സംഘാടക സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. നവംബറില്‍ വാര്‍ഡ്തല-പഞ്ചായത്ത് തല സമിതികള്‍ നിലവില്‍ വരും. ലോക ജലദിനത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണു ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  a month ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  a month ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  a month ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  a month ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  a month ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  a month ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  a month ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  a month ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  a month ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  a month ago