സ്വാശ്രയ പ്രശ്‌നം; ജില്ലയില്‍ പ്രതിഷേധമിരമ്പി
പട്ടാമ്പി: സ്വാശ്രയ പ്രശ്‌നത്തില്‍ സമാധാനപരമായി സമരം നടത്തിയ യു.ഡി.എഫ് നേതാക്കളെ ക്രൂരമായി മര്‍ദിച്ച പൊലിസ് നടപടിയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധമിരമ്പി. പഞ്ചായത്ത്-മുന്‍സിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
മുതുതലയില്‍ നടന്ന പ്രതിഷേധപ്രകടനത്തിന് ടി മുജീബ് റഹ്മാന്‍, കെ മുഹമ്മദ് ഷാഫി, പി സൈഫുദ്ദീന്‍, ഫൈസല്‍ പൂതാനിയില്‍ നേതൃത്വം നല്‍കി.
മുളയങ്കാവ് സെന്ററില്‍ നടന്ന പ്രകടനത്തിന് കെ.എം കുഞ്ഞിമുഹമ്മദ്, സി.ടി സെയ്ത് ഇബ്രാഹിം, ടി.പി ഹസ്സന്‍, ഇ.വി സകരിയ്യ, സി.പി ശിഹാബ്, സി ഫഹദലി, എന്‍.പി ജാബിര്‍ നേതൃത്വം നല്‍കി.
വിളയൂരില്‍ നടന്ന പ്രകടനത്തിന് ഇസ്മായില്‍, ടി നാസര്‍, കബീര്‍ തേളത്ത്, ഒ.ടി സാബിര്‍, എ അബൂബക്കര്‍, സി മൊയ്തീന്‍കുട്ടി, എം.കെ സത്താര്‍, കെ.പി നാഫിഹ് നേതൃത്വം നല്‍കി.
പട്ടാമ്പിയില്‍ നടന്ന പ്രതിഷേധത്തിന് വി സൈനുദ്ദീന്‍, സൈതലവി വടക്കേതില്‍, മുനീര്‍ പാലത്തിങ്ങല്‍, പി ഷഫീഖ്, സി.എ ഷരീഫ്, സലീം നേതൃത്വം നല്‍കി.
തിരുവേഗപ്പുറയില്‍ വി.കെ ബദറുദ്ദീന്‍, കെ.എം ഷരീഫ്, കെ.കെ.എ അസീസ്, എം അബ്ബാസ്, ഇ.എം അലി, ടി മെഹ്ബൂബ്, കെ.പി താഹ, ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."