യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി
ഷൊര്‍ണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരും മാനേജ്മെന്റും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള പി.കെ. ദാസ് മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
സംസ്ഥാനത്തില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരേ നടത്തുന്ന സമരത്തിന്റെ തുടക്കമായാണ് അസോസിയേഷന് പ്രസിഡന്റിന്റെ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ടി.എച്ച് ഫിറോസ് ബാബു അധ്യക്ഷനായി. സുനില്‍ ലാലൂര്‍, പാളയം പ്രദീപ്, പാര്‍ലമെന്റ് സെക്രട്ടറി അഡ്വ അജയന് കുളക്കാട്, എന്‍.കെ ജയരാജ്, മനോജ്, വി.എം. മുസ്തഫ, ബോബന് മാട്ടുമന്ത, ഷൈജു, സുനില്‍, സുജീഷ്, മനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."