പാന്‍മസാലകള്‍ക്കും കഞ്ചാവിനും പിന്നാലെ ചൈനീസ് സ്‌പ്രേ ലഹരി
വടക്കാഞ്ചേരി: നിരോധിത പാന്‍ മസാലകള്‍ക്കും കഞ്ചാവിനും പുറമെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ചൈനീസ് നിര്‍മിതമായ മധുര ലഹരി സ്‌പ്രേയും. ഏറെ ആകര്‍ഷണീയമായ ലഹരി കുപ്പി വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമ്പോള്‍ അത് വിപണിയില്‍ പുതു തരംഗം സൃഷ്ടിക്കുകയാണ്. സൂപ്പര്‍ സ്‌പ്രേ കാന്‍ഡി എന്ന് പേരുള്ള ഈ ലഹരി പദാര്‍ത്ഥം 22 മില്ലി കുപ്പിക്ക് 10 രൂപ മാത്രമാണ് വില. വാറ്റ് ചാരായത്തിന്റെ മണമുള്ള ഈ സ്‌പ്രേ കുട്ടികള്‍ ഉപയോഗിക്കുന്നത് പലപ്പോഴും ലഹരിയാണെന്ന് അറിഞ്ഞിട്ടല്ല. വായിലേക്ക് സ്‌പ്രേ ചെയ്യുമ്പോള്‍ നാവിനൊരു തരിപ്പാണ്.
പതുക്കെ അത് ലഹരിയായി മാറും. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അതിന് അടിമയാകുമെന്നത് സവിശേഷതയാണ്. ആപ്പിള്‍, മുന്തിരി സ്‌ട്രോബെറി രുചികളില്‍ ഈ ഉല്‍പന്നം വിപണിയിലെത്തുന്നു. ബൈക്കിലെത്തുന്ന സംഘമാണ് ഇവയുടെ വിപണനക്കാര്‍. കച്ചവടക്കാര്‍ക്ക് മികച്ച കമ്മീഷന്‍ നല്‍കിയാണ് ഇവര്‍ വിപണി പിടിക്കുന്നത്. 10 രൂപയുടെ സ്‌പ്രേ വിറ്റാല്‍ അഞ്ച് രൂപ വില്‍പനക്കാര്‍ക്ക് കമ്മീഷന്‍ ലഭിക്കും.
22 മില്ലിയുടെ കുപ്പി പൂര്‍ണ്ണമായും ഉപയോഗിച്ചാല്‍ തലവേദനയും, ശാരീരിക അവശതകളും മൂലം വിദ്യാര്‍ഥികള്‍ തളരുന്ന അവസ്ഥയുണ്ടാകും. ഉന്മേഷ കുറവാണ് മറ്റൊരു ലക്ഷണം. സംസ്ഥാനമൊട്ടുക്ക് വലിയ തോതില്‍ ഈ ചൈനീസ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുമ്പോഴും ഇതിന് തടയിടാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്. സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളിലാണ് ഈ സ്‌പ്രേ വന്‍തോതില്‍ വിറ്റഴിക്കുന്നത്. കൊച്ചു കുട്ടികള്‍ പോലും ഇതിന് അടിമകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."