HOME
DETAILS

വീണ്ടും സഊദി - യു.എസ് ഉലച്ചില്‍

  
backup
October 07 2016 | 00:10 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a

ആഗോളത്തലത്തില്‍, പ്രത്യേകിച്ച് ജി.സി.സി മേഖലയില്‍, ഏറെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് അമേരിക്കയും സഊദിയും തമ്മിലുള്ള  ബന്ധത്തിലുണ്ടായ വിള്ളലുകള്‍. 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രം ആക്രണത്തിന്റെ ഇരകള്‍ക്ക് സഊദിക്കെതിരേ കോടതിയെ  സമീപിക്കാന്‍ അനുവാദം നല്‍കുന്ന നിയമമായ ജാസ്റ്റ (ജസ്റ്റിസ് എഗെയിന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട്) യാണ് സഊദി അമേരിക്ക ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയത്.
ഭീകരാക്രമണം നടത്തിയ 19 പേരില്‍ 15 പേരും സഊദി സ്വദേശികളാണെന്ന കാരണത്താലാണ് സഊദിക്കെതിരേ നഷ്ടപരിഹാരക്കേസു കൊടുക്കാന്‍ അമേരിക്ക അനുമതി നല്‍കിയിരിക്കുന്നത്. മൂവായിരത്തോളമാളുകള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം സഊദി നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരേ നീക്കമുണ്ടായാല്‍ അമേരിക്കയിലുള്ള ദീര്‍ഘകാലനിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്നു സഊദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇയും ഖത്തറുമടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളും സഊദിക്കു പരസ്യപിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.  ഈ നീക്കം അമേരിക്കയിലെ ഗള്‍ഫ് നാടുകളുടെ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ പരിണിതഫലങ്ങള്‍ ഒഴിവാക്കാനുള്ള വിവേകപൂര്‍ണമായ നടപടി യു.എസ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
1932 സെപ്റ്റംബര്‍ 23നാണ് അബ്ദുല്‍ അസീസ് ആലു സഹൂദിന്റെ നേതൃത്വത്തില്‍ സഊദിയില്‍ രാജഭരണം രൂപീകൃതമായത്. അന്നുമുതല്‍ സഊദിയുടെ ഉറ്റമിത്രവും വഴികാട്ടിയുമായിരുന്നു അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനുമുന്‍പും പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും അവ തരണംചെയ്യുന്നതിനും ഉഭയകക്ഷിബന്ധം കൂടുതല്‍ ഊഷ്മളവും ശക്തവുമാക്കുന്നതിനും അവര്‍ക്കു കഴിഞ്ഞിരുന്നു.
സഊദിയും അമേരിക്കയും തമ്മില്‍ മൂന്നാംതവണയാണ് ഉലച്ചിലുണ്ടാവുന്നത്. 1973 ലുണ്ടായ സംഘര്‍ഷം ആശങ്കയോടെയാണു ലോകരാഷ്ട്രങ്ങള്‍ വീക്ഷിച്ചിരുന്നത്. ആ സംഘര്‍ഷം ലോകമഹായുദ്ധത്തിലേയ്ക്കു വഴുതിവീഴുന്നതിനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. അന്നു സഊദി ഭരിച്ചിരുന്നതു ഫൈസല്‍ രാജാവായിരുന്നു. ഫലസ്തീനിലും അയല്‍രാജ്യങ്ങളിലും ഇസ്രാഈല്‍ നടത്തിയ കിരാതമായ ആക്രണങ്ങള്‍ക്ക് അമേരിക്കയും യൂറോപ്പ്യന്‍രാജ്യങ്ങളും നിര്‍ലോഭമായ സൈനികസഹായം നല്‍കിയതായിരുന്നു തടക്കം.
ഫലസ്തീന്‍ അധിനിവേശത്തിന് ഇസ്രായിലിന് സഹായം നല്‍കിയ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും അറബ് ലോകവുമായി യുദ്ധത്തിലേര്‍പ്പെടുന്നതിന് ഇസ്രാഈലിനെ പ്രോത്സാഹിപ്പിച്ചു. അറബ്‌രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇസ്രാഈലിനെതിരായ യുദ്ധത്തില്‍ അറബ്‌രാജ്യങ്ങള്‍ക്കു സഹായം നല്‍കുന്നതിനും പെട്രോള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ സഊദിയുടെ നിലപാട് ഉറച്ചതായിരുന്നു.
1973 ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യുദ്ധതന്ത്രമെന്നോണം പെട്രോളിനെ ആയുധമാക്കി ഉപയോഗിക്കുകയെന്ന സഊദിയുടെ നിലപാടു വികാസംപ്രാപിച്ചു.
ഈ നയത്തിന്റെ ഫലമായി പെട്രോള്‍ ഉല്‍പ്പാദനം പത്തുശതമാനം വെട്ടിക്കുറച്ചു. ഇസ്രാഈല്‍ അനുകൂലനിലപാടില്‍ അമേരിക്ക മാറ്റംവരുത്താതെ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നും അന്നത്തെ സഊദി പെട്രോളിയം മന്ത്രി അമേരിക്കയെ അറിയിക്കുയും ചെയ്തു.
മധ്യപൗരസ്ത്യദേശത്ത് അമേരിക്ക പിന്തുടരുന്ന രാഷ്ട്രീയ നയത്തെയും അമേരിക്കയിലേയ്ക്കുള്ള എണ്ണ കയറ്റുമതിയെയും ആദ്യമായി സഊദി ഭരണകൂടം പരസ്യമായി വെല്ലുവിളിക്കുകയും പ്രതിരോധിക്കുകയും ചെയ്ത നടപടിയായിരുന്നിത്.
യുദ്ധമൂലമുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിനു ഫൈസല്‍ രാജാവ് സൈന്യത്തെ ഒരുക്കിനിര്‍ത്തിയിരുന്നു. ലഭ്യമായ എല്ലാ ശേഷിയും പ്രയോജനപ്പെടുത്തി അറബ് രാജ്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുമെന്ന സന്ദേശം നേരിട്ടറിയിക്കാന്‍ വിദേശകാര്യമന്ത്രി ഉമര്‍ അല്‍ സഖാഫിനെ സഊദി രാജാവ് കയ്‌റോയിലേയ്ക്കും ദമാസ്‌കസിലേയ്ക്കും അയച്ചു. അമേരിക്ക ആയുധങ്ങള്‍ ഇസ്രായിലേയ്ക്കു വ്യോമമാര്‍ഗം അയക്കുകയും അവരെ പരസ്യമായി പിന്തുണക്കുകയും ചെയ്തതോടെ അറബ്‌രാഷ്ട്രങ്ങള്‍ എണ്ണക്കയറ്റുമതി നിര്‍ത്തിവച്ച് കര്‍ക്കശനടപടി സ്വീകരിച്ചു.
അമേരിക്കയിലേയ്ക്കു ഇന്ധനം കയറ്റിയയക്കുയും വില്‍ക്കുകയും ചെയ്യുന്ന ലോകത്തെ മുഴുവന്‍ റിഫൈനറികളിലേയ്ക്കുമുള്ള എണ്ണ നല്‍കലും അറബ് രാജ്യങ്ങള്‍ നിര്‍ത്തിവച്ചു. ഇതിന്റെ ഫലമായി പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്ക് അമേരിക്ക തയാറായി. അമേരിക്കന്‍ വിദേശകാര്യമന്ത്രി ഹെന്റി കിസിഞ്ചര്‍ രാജാവിനെ കാണാന്‍ സഊദിയിലെത്തി. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ശീത യുദ്ധത്തിന് വിരാമമായത്.
വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ പോരു തുടങ്ങി.  ആണവായുധങ്ങള്‍ വഹിക്കുന്നതിനുശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ചൈനയില്‍നിന്ന് സഊദി സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പ്രശ്‌നം.
ഇസ്രാഈല്‍ സഊദിക്കെതിരേ പോരാട്ടത്തിനു തുനിഞ്ഞതും നിമിത്തമായി. ഇറാന്‍, ഇറാഖ് യുദ്ധവും അഫ്ഗാനിസ്ഥാന്‍ സോവിയറ്റ് യൂനിയന്‍ യുദ്ധവുംമൂലം ആഗോളതലത്തില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയും ഈ രാജ്യങ്ങളില്‍ സി.ഐ.എ ചാരവൃത്തികളില്‍ മുഴുകിയതും മുതലെടുത്ത് അമേരിക്കയുടെ ബദ്ധവൈരികളായ ചൈനയുമായി സഊദി ആയുധ കരാര്‍ ഒപ്പുവച്ചതു ശത്രുത വര്‍ദ്ധിക്കാന്‍ കാരണമായി.  ഇസ്രാഈലിന്റെ സുരക്ഷയ്ക്കു ഭീഷണിയാവുമെന്ന കാരണം പറഞ്ഞാണ് അമേരിക്ക ക്രൂയ്‌സ് മിസൈലുകള്‍ സഊദിക്കു വില്‍പ്പന നടത്താന്‍ വിസമ്മതിച്ചത്. സഊദി ആയുധക്കൈമാറ്റത്തില്‍ ചൈനയുമായി കൂട്ടുപിടിച്ചത് അമേരിക്കയ്ക്കു വന്‍പ്രഹരമായി. ചൈനീസ് മിസൈലുകള്‍ സഊദിക്കു നല്‍കിയെന്നത് അമേരിക്കയെ ഏറെ ഞെട്ടിച്ചു. മിസൈലുകളില്‍ ആണവായുധമില്ലെന്ന് ഉറപ്പുവരുത്തുന്നത് പരിശോധിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഫഹദ് രാജാവ് ഇതു നിരാകരിക്കുകയാണു ചെയ്തത്
പ്രമുഖ കോളമിസ്റ്റ് തലാല്‍ അഷ്‌റാബി 'അറബ് ന്യൂസില്‍' യു.എസിനെതിരേ ചില ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.  ഇറാനോടുള്ള വാഷിംഗ്ടണ്‍ ഭരണകൂടത്തിന്റെ നയംമാറ്റമാണു മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാക്കിയതെന്നാണ് ഒരു ആരോപണം.
സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ സ്വേച്ഛാഭരണകൂടത്തെ നിലനിര്‍ത്തുന്നതിനുപിന്നിലും യമനില്‍ ഹൂതികളെ സായുധപ്പോരാട്ടത്തിനു പ്രേരിപ്പിക്കുന്നതിനു പിന്നിലും യു.എസിന്റെ നിലപാടാണു പ്രചോദനമായി വര്‍ത്തിച്ചത്.
പശ്ചിമേഷ്യയിലേയ്ക്കുള്ള ഇറാന്റെ കടന്നുകയറ്റത്തിനു മുഖ്യകാരണം പരമ്പരാഗത നിലപാടില്‍നിന്നു പിന്മാറുകയും ഇറാന്റെ അതിക്രമങ്ങളെ മൗനമായി അംഗീകരിക്കുകയും ചെയ്തതാണ്.
കൂട്ടനശീകരണായുധത്തിന്റെ പേരുപറഞ്ഞ് ഇറാഖില്‍ സദ്ദാം ഹുസൈനെ നിഷ്‌കാസിതനാക്കിയതോടെയാണു ശിയാ ശക്തികളുടെ കൈകളിലേയ്ക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായത്. അതേ ശക്തികള്‍, സിറിയയില്‍ നാലു ലക്ഷത്തോളം മനുഷ്യരെ കൂട്ടക്കൊലചെയ്തപ്പോള്‍ അമേരിക്ക മിണ്ടാതിരിക്കുകയാണു ചെയ്തത്.
യു.എസ് വിദേശകാര്യമേധാവിയും വൈറ്റ്ഹൗസും പലവട്ടം ഉറപ്പുനല്‍കിയിട്ടും ഇറാന്‍ ആയുധം സംഭരിക്കുന്നതു തടയാന്‍ കൂട്ടാക്കിയില്ല. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയ്ക്കു വെല്ലുവിളിയുയര്‍ത്തി റഷ്യയില്‍നിന്ന് മിസൈലുകളുടെ ആദ്യഗഡു ടെഹ്‌റാനില്‍ എത്തിയിട്ടും അമേരിക്ക കണ്ണടച്ചിരുന്നു.
സഊദിയുടെ മികച്ചനയതന്ത്രമാണു മുന്‍കാലത്തുണ്ടായ രണ്ടുപ്രതിസന്ധികളും തരണം ചെയ്യുന്നതിനു സഹായകമായത്. ഉഭയകക്ഷിബന്ധത്തില്‍ മൂന്നാമത്തെ പ്രതിസന്ധിയാണു ജസ്റ്റയില്‍ ഒളിഞ്ഞിരിക്കുന്നത്. ഇതും വിജയകരമായി തരണംചെയ്യുമെന്നാണ് അമേരിക്കയുടെയും സഊദിയുടെയും വിദേശനയതന്ത്ര ഉദ്യോഗസ്ഥരുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago