HOME
DETAILS
MAL
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും രഹസ്യധാരണ: നിര്‍മ്മലാ സീതാരാമന്‍
backup
May 09 2016 | 08:05 AM
കൊടുങ്ങല്ലൂര്‍: എന്‍.ഡി.എയുടെ മുന്നേറ്റം തടയാന്‍ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയതായി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു. കൊടുങ്ങല്ലൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബംഗാളില്‍ കോണ്‍ഗ്രസുമായി പരസ്യധാരണയുണ്ടാക്കിയ സി.പി.എം കേരളത്തില്‍ രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്.
ലജ്ജയില്ലാത്ത അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തില്‍ ഇരുമുന്നണികളും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ളത്. നാളിതുവരെ അഭിപ്രായ സ്വാതന്ത്ര്യമില്ലാതിരുന്ന ജനവിഭാഗങ്ങളാണ് എന്‍.ഡി.എയുടെ ശക്തി ഇരുപക്ഷത്തിന്റെയും എതിര്‍പ്പ് മറികടന്ന് കേരളത്തില്‍ എന്‍.ഡി.എ ശക്തമായ മുന്നേറ്റം നടത്തുമെന്ന് നിര്‍മ്മലാ സീതാരാമന്‍ അവകാശപ്പെട്ടു. ബംഗാളിനെ അമ്പേ തകര്‍ത്ത സി.പി.എം കേരളത്തെയും ബംഗാളിന്റെ അവസ്ഥയിലാക്കുവാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിന് അടിത്തറ നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്കും അക്രമത്തിനുമെതിരെയാണ് എന്‍.ഡി.എ കേരളത്തില്‍ മത്സരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ഇരട്ടത്താപ്പ് കാണിക്കുന്നില്ല.
കൊടിയുടെ നിറം നോക്കാതെ രാജ്യത്ത് വികസനം എത്തിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും രഹസ്യ അജണ്ടയുമായി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വ്യക്തമായ നിലപാടോടു കൂടിയാണ് എന്‍.ഡി.എ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കുക മാത്രമല്ല, നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്യുമെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."